( സ്വാദ് ) 38 : 21

وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ

വ്യവഹാരത്തിലേര്‍പ്പെട്ട ആ കക്ഷികളുടെ വൃത്താന്തം നിനക്ക് വന്നുകിട്ടിയോ? അവര്‍ മതില്‍ ചാടി മിഹ്റാബിലേക്ക് വന്ന സന്ദര്‍ഭം!

തര്‍ക്കത്തില്‍ പെട്ട കക്ഷികള്‍ നേര്‍വഴിയിലൂടെയല്ലാതെ മതില്‍ചാടി ദാവൂദിന്‍റെ അടുത്തേക്ക് ചെന്നത് അവര്‍ ചില അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടുന്നതിന് വേണ്ടിയായതി നാലാണ്. മിഹ്റാബ് എന്താണെന്ന് മനസ്സിലാക്കുന്നതിന് 3: 37 വിശദീകരണം നോക്കുക.