( സ്വാദ് ) 38 : 22

إِذْ دَخَلُوا عَلَىٰ دَاوُودَ فَفَزِعَ مِنْهُمْ ۖ قَالُوا لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَاحْكُمْ بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ

അവര്‍ ദാവൂദിനുമേല്‍ പ്രവേശിക്കുകയും അപ്പോള്‍ ദാവൂദ് അവരില്‍ നിന്ന് പരിഭ്ര മിക്കാന്‍ ഇടയാവുകയും ചെയ്ത സന്ദര്‍ഭം: അവര്‍ പറഞ്ഞു, നീ ഭയപ്പെടരുത്, ഞ ങ്ങള്‍ രണ്ട് എതിര്‍കക്ഷികളാകുന്നു, ഞങ്ങളില്‍ ചിലര്‍ ചിലരുടെ മേല്‍ അ തിക്രമം കാണിച്ചിട്ടുണ്ട്, അതിനാല്‍ നീ ഞങ്ങള്‍ക്കിടയില്‍ സത്യം കൊണ്ട് വിധി കല്‍പിക്ക ണം, നീ അനീതി കാണിക്കുകയുമരുത്, ഞങ്ങളെ നീ നേരായ പാതയിലേക്ക് മാ ര്‍ഗദര്‍ശനം ചെയ്യുകയും വേണം!

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ തന്നെയാണ് സത്യവും നീതിയും നേരായ പാതയും. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തി ലും വിധി കല്‍പിക്കാത്തവര്‍ കാഫിറുകളും അക്രമികളും തെമ്മാടികളുമാണെന്ന് യഥാക്ര മം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കു കയും എന്നാല്‍ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യു ന്ന 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളും കുഫ്ഫാറുകളും തന്നെയാണ് നരകകുണ്ഠാ ഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളവര്‍. 5: 15-16; 6: 153; 27: 10-11 വിശദീകരണം നോക്കുക.