( സ്വാദ് ) 38 : 23
إِنَّ هَٰذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ
നിശ്ചയം ഇത് എന്‍റെ സഹോദരനാകുന്നു, അവന് തൊണ്ണൂറ്റി ഒമ്പത് പെണ്ണാടു കളുണ്ട്, എനിക്കാവട്ടെ ഒരൊറ്റ പെണ്ണാടുമാണുള്ളത്, അപ്പോള്‍ അവന്‍ അതിനെ യും കൂടി എന്നെ ഏല്‍പിക്കുക എന്ന് പറഞ്ഞിരിക്കുകയാണ്, സംസാരത്തില്‍ അവന്‍ എന്നെ മുട്ടിച്ചിരിക്കുന്നു.
തൊണ്ണൂറ്റി ഒമ്പത് ആടുകളെ മേച്ചുനടക്കുന്ന എനിക്ക് ഒരു ആടിനെക്കൂടി നോക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാല്‍ നിനക്ക് ഒരു ആടിനെമാത്രം മേച്ചുനടക്കുന്നത് ബുദ്ധിമുട്ടാകുമല്ലോ എന്നുപറഞ്ഞാണ് ഉത്തരം മുട്ടിച്ചത്.