يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَنْ سَبِيلِ اللَّهِ ۚ إِنَّ الَّذِينَ يَضِلُّونَ عَنْ سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ
ഓ ദാവൂദ്, നിശ്ചയം നിന്നെ നാം ഭൂമിയില്‍ നമ്മുടെ ഒരു പ്രതിനിധിയായി നിശ്ച യിച്ചിരിക്കുന്നു, അപ്പോള്‍ നീ ജനങ്ങള്‍ക്കിടയില്‍ സത്യം കൊണ്ട് വിധി കല്‍പി ക്കണം, നീ ദേഹേച്ഛ പിന്‍പറ്റുകയുമരുത്, അങ്ങനെയായാല്‍ അത് അല്ലാഹുവി ന്‍റെ മാര്‍ഗത്തെത്തൊട്ട് നിന്നെ തെറ്റിച്ചുകളയും, നിശ്ചയം അല്ലാഹുവിന്‍റെ മാര്‍ ഗത്തെത്തൊട്ട് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് വിചാരണനാളിനെ വിസ്മ രിച്ചുകൊണ്ടിരുന്നതിനാല്‍ കഠിനമായ ശിക്ഷയാണുള്ളത്.
'ജനങ്ങള്‍ക്കിടയില്‍ സത്യം കൊണ്ട് വിധികല്‍പിക്കുക' എന്നുപറഞ്ഞാല്‍ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുക എന്നാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 എന്നീ സൂക്തങ്ങളില്‍ പറഞ്ഞി ട്ടുണ്ട്. ജീവിതലക്ഷ്യം ഉണര്‍ത്തുന്ന ത്രികാലജ്ഞാനമായ അദ്ദിക്റിനെത്തൊട്ട് വ്യതിചലിച്ചുപോകുന്നവര്‍ ദേഹേച്ഛ പിന്‍പറ്റുന്നവരും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് വ്യതിചലിച്ചവരുമാണ്. അവര്‍ക്ക് അധികരിച്ച ശിക്ഷയുമാണുള്ളത് എന്നാണ് സൂക്തം മുന്നറി യിപ്പ് നല്‍കുന്നത്. 25: 33-34, 43; 32: 22; 35: 39 വിശദീകരണം നോക്കുക.