( സ്വാദ് ) 38 : 25

فَغَفَرْنَا لَهُ ذَٰلِكَ ۖ وَإِنَّ لَهُ عِنْدَنَا لَزُلْفَىٰ وَحُسْنَ مَآبٍ

അപ്പോള്‍ നാം അവന് അത് പൊറുത്തുകൊടുത്തു, നിശ്ചയം അവന് നമ്മുടെയ ടുക്കല്‍ സാമീപ്യവും ഏറ്റവും നല്ല മടക്കവുമാണുള്ളത്.

തെറ്റ് ഉണര്‍ത്തപ്പെട്ടപ്പോള്‍ ഉടനെ അല്ലാഹുവിനോട് ഏറ്റവും സാമീപ്യസ്ഥാനമായ സാഷ്ടാംഗപ്രണാമത്തില്‍ വീഴുകയും അത് പൊറുത്തുകിട്ടുന്നതിനുവേണ്ടി യാചിക്കുക യും ചെയ്യുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ദാവൂദിന് അല്ലാഹുവിന്‍റെ സാമീപ്യവും നല്ല മടക്കവും ലഭിച്ചത്. 13: 29-30; 28: 85; 39: 53-55 വിശദീകരണം നോക്കുക.