( സ്വാദ് ) 38 : 27

وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ۚ ذَٰلِكَ ظَنُّ الَّذِينَ كَفَرُوا ۚ فَوَيْلٌ لِلَّذِينَ كَفَرُوا مِنَ النَّارِ

ആകാശത്തെയും ഭൂമിയെയും അവക്ക് രണ്ടിനും ഇടയിലുള്ളവയെയും നാം മിഥ്യയായി സൃഷ്ടിച്ചിട്ടുമില്ല, അത് കാഫിറായവരുടെ ധാരണയാണ്, അപ്പോള്‍ കാഫിറുകളായിട്ടുള്ളവര്‍ക്ക് നരകത്തില്‍ നിന്നുള്ള 'വൈല്‍' എന്ന ചെരുവാണു ള്ളത്. 

ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ചുകൊണ്ട് ലക്ഷ്യബോധമില്ലാതെ ജീവിതം കളിയും തമാശയുമായി കൊണ്ടുനടക്കുന്നവരായതു കൊണ്ടാണ് നരകത്തില്‍ നിന്നുള്ള ഏറ്റവും കഠോരശിക്ഷ അവര്‍ക്ക് ലഭിക്കുന്നത്. നീചവും നിന്ദ്യവുമായ പ്രവൃത്തികളെത്തൊട്ട് തടയാത്ത നമസ്കാരക്കാര്‍ക്കും സക്കാത്ത് നല്‍കാത്ത, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്കും വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവര്‍ക്കുമുള്ള ചെരുവാണ് 'വൈല്‍' എന്ന് 29: 45; 41: 6-7; 107: 4-6 എ ന്നീ സൂക്തങ്ങള്‍ കൂട്ടിവായിച്ചാല്‍ മനസ്സിലാക്കാം. സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി ക ല്‍പിക്കപ്പെടുന്ന നാളില്‍ മിഥ്യ പിന്‍പറ്റി ജീവിക്കുന്ന നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കുമെന്ന് 40: 78 ല്‍ പറഞ്ഞിട്ടുണ്ട്. 3: 191; 29: 67-69; 30: 8 വിശദീകരണം നോക്കുക.