( സ്വാദ് ) 38 : 28

أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ

അതോ, വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടു ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരെ നാം ഭൂമിയില്‍ നാ ശമുണ്ടാക്കുന്നവരെപ്പോലെ ആക്കുമോ? അതല്ല, സൂക്ഷ്മാലുക്കളെ നാം ഫു ജ്ജാറുകളെപ്പോലെ ആക്കുമോ?

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരും അതിനെ സത്യപ്പെടുത്തേണ്ടവിധം സ ത്യപ്പെടുത്തുന്നവരുമാണ് സൂക്ഷ്മാലുക്കളും സജ്ജനങ്ങളും. ലോകത്ത് നടമാടിക്കൊണ്ടിരി ക്കുന്ന വര്‍ഗ്ഗീയതയും തീവ്രവാദവും രക്തച്ചൊരിച്ചിലുമെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ഉ പകരണവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെ ക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമാണ് നാശ കാരികളും ഫുജ്ജാറുകളും. ഗ്രന്ഥം ആശയമില്ലാതെ പാരായണം ചെയ്യുകവഴി വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുന്ന, ജനങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവനാണ് ഫാജിര്‍ എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനി ലൂടെ പഠിപ്പിച്ചിട്ടുണ്ട്. 82: 13 ല്‍, നിശ്ചയം പുണ്യാത്മാക്കള്‍ അനുഗ്രഹങ്ങളില്‍ തന്നെയാണെ ന്നും; 82: 14 ല്‍, നിശ്ചയം ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തില്‍ തന്നെയാണെന്നും പറ ഞ്ഞിട്ടുണ്ട്. 2: 38; 35: 19-22, 32; 83: 7, 18 വിശദീകരണം നോക്കുക.