( സ്വാദ് ) 38 : 32
فَقَالَ إِنِّي أَحْبَبْتُ حُبَّ الْخَيْرِ عَنْ ذِكْرِ رَبِّي حَتَّىٰ تَوَارَتْ بِالْحِجَابِ
അപ്പോള്‍ അവന് പറഞ്ഞു: നിശ്ചയം എന്റെ നാഥന്റെ സ്മരണയെത്തൊട്ട് എ ന്നെ തടയുവോളം ഞാന്‍ ഈ കുതിരകളെ അതിയായി ഇഷ്ടപ്പെട്ടു-സൂര്യന് മറയുന്നതുവരെ,
'സൂര്യന് മറയുന്നതുവരെ, എന്റെ നാഥന്റെ സ്മരണയെത്തൊട്ട് ഈ കുതിരകള്‍ എന്നെ തടഞ്ഞു' എന്ന് പറഞ്ഞത് ദൈവസ്മരണയില്‍ മുഴുകാനുള്ള അസര്‍ നമസ്കാര ത്തെത്തൊട്ട് തടഞ്ഞു എന്നാണ്. മേത്തരം കുതിരകളെ തന്റെമുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെ ട്ടപ്പോള്‍ അവയിലേക്ക് ആകര്‍ഷിക്കപ്പെട്ട സുലൈമാന്‍ സൂര്യന് അസ്തമിക്കുന്നതുവരെ നമസ്കരിക്കാന്‍ സാധിച്ചില്ല. അങ്ങനെ ആ കുതിരകളെ കണ്മുമ്പില് നിന്ന് മറയുന്നതു വരെ ഓടിക്കാന്‍ കല്പന കൊടുക്കുകയാണുണ്ടായത്. 2: 152; 20: 14; 29: 45 വിശദീകരണം നോക്കുക.