( സ്വാദ് ) 38 : 33
رُدُّوهَا عَلَيَّ ۖ فَطَفِقَ مَسْحًا بِالسُّوقِ وَالْأَعْنَاقِ
അവയെ എന്‍റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരുവീന്‍! അങ്ങനെ അവന്‍ അ വയുടെ താടകളും കഴുത്തുകളും തലോടാന്‍ തുടങ്ങി.
നമസ്കാരം കഴിഞ്ഞ ഉടനെ കുതിരകളെ വീണ്ടും തന്‍റെമുമ്പില്‍ കൊണ്ടുവരാന്‍ സുലൈമാന്‍ കല്‍പിച്ചു. ശേഷം സ്നേഹത്തോടെ അവയുടെ താടകളും കഴുത്തുകളും തടവിത്തുടങ്ങി. 2: 238-239; 4: 103 വിശദീകരണം നോക്കുക.