( സ്വാദ് ) 38 : 35
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَا يَنْبَغِي لِأَحَدٍ مِنْ بَعْدِي ۖ إِنَّكَ أَنْتَ الْوَهَّابُ
അവന്‍ പറഞ്ഞു: എന്‍റെ നാഥാ, എനിക്ക് നീ പൊറുത്തുതരികയും എന്‍റെ ശേ ഷം മറ്റാര്‍ക്കും തരപ്പെടാത്ത രാജാധിപത്യം എനിക്ക് നീ പ്രദാനം ചെയ്യുക യും ചെയ്യേണമേ! നിശ്ചയം നീ അത്യുദാരന്‍ തന്നെയാകുന്നു.
ഏതൊരു വിശ്വാസിയും തന്‍റെ കാലശേഷം തന്‍റെ സജ്ജനങ്ങളായ സന്താനങ്ങള്‍ അധികാരത്തില്‍ വരുന്നതിനും അവര്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുമാ ണ് ആഗ്രഹിക്കുക. എന്നാല്‍ സുലൈമാന്‍ നബിയുടെ ഈ ആഗ്രഹം പൂവണിയുകയില്ല എന്ന് മേല്‍ സംഭവത്തിലൂടെ മനസ്സിലായപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുകയാണ്: എന്‍റെ നാഥാ, എനിക്കുതന്നെ നിന്‍റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള അവസര വും കഴിവും പ്രദാനം ചെയ്യേണമേ എന്ന്. 36: 12; 37: 102-111 വിശദീകരണം നോക്കുക.