( സ്വാദ് ) 38 : 34

وَلَقَدْ فَتَنَّا سُلَيْمَانَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِ جَسَدًا ثُمَّ أَنَابَ

നിശ്ചയം, നാം സുലൈമാനെ പരീക്ഷണത്തിലകപ്പെടുത്തുകയുണ്ടായി, നാം അവന്‍റെ ഇരിപ്പിടത്തില്‍ ഒരു ജഡത്തെ ഇട്ടു, പിന്നീട് അവന്‍ ഖേദിച്ചുമടങ്ങി. 

വിശാലമായ സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയായിരുന്ന സുലൈമാന്‍ തനിക്കു ശേഷം തന്‍റെ മകന്‍ അധികാരത്തില്‍വരാന്‍ ആഗ്രഹിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹ ത്തിന്‍റെ കാലശേഷം ഭരണത്തില്‍ വരാനിരിക്കുന്ന പുത്രന്‍ ആത്മാവില്ലാത്ത ആഭാസനും പ്രജ്ഞയറ്റവനുമാണ് എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി സിംഹാസനത്തില്‍ ഒരു ജഡം കൊണ്ടിടുകയാണുണ്ടായത്. അതിന്‍റെ ആശയം മനസ്സിലാക്കിയ സുലൈമാന്‍ അല്ലാഹുവിനോട് ഖേദിച്ചുമടങ്ങുകയും തുടര്‍ന്നുള്ള പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഇതിലൂടെ ത്രികാലജ്ഞാനിയായ അല്ലാഹു സുലൈമാനെ പരീക്ഷിക്കുകയായിരുന്നു. 21: 35; 27: 19 വിശദീകരണം നോക്കുക.