( സ്വാദ് ) 38 : 4

وَعَجِبُوا أَنْ جَاءَهُمْ مُنْذِرٌ مِنْهُمْ ۖ وَقَالَ الْكَافِرُونَ هَٰذَا سَاحِرٌ كَذَّابٌ

അവരില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവര്‍ക്ക് വന്നതില്‍ അവര്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്നു, കാഫിറുകള്‍ പറയുകയും ചെയ്യുന്നു: ഇത് ഒരു കള്ളം പറയുന്ന മാരണക്കാരന്‍ തന്നെയാകുന്നു.

എക്കാലത്തുമുള്ള കാഫിറുകള്‍ അവരില്‍ നിന്നുള്ള ഒരാള്‍ മുന്നറിയിപ്പുകാരനായി വന്നതിലാണ് അത്ഭുതപ്പെട്ടിരുന്നത്. എല്ലാ പ്രവാചകന്മാരെക്കുറിച്ചും കള്ളം പറയുന്നവന്‍, ഒറ്റയാന്‍, മാരണക്കാരന്‍, മാരണത്തിന് വിധേയമായവന്‍ തുടങ്ങിയ ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുമുണ്ട്. 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ യുക്തിജ്ഞനും സ്വയം സ്തുത്യര്‍ഹനുമായവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് എന്ന് ഫുജ്ജാറുകളായ കാഫിറുകള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്നുണ്ടെങ്കിലും മുമ്പ് പണ്ഡിതന്മാരൊന്നും പറയാത്ത കാര്യങ്ങള്‍ അതിന്‍റെ രചയിതാവ് തോന്നിയതുപോലെ എഴുതുകയാണ് എന്നുപറഞ്ഞുകൊണ്ട് അദ്ദിക്റിനെ തള്ളിപ്പറയുന്നവരാണ്. മാത്രമല്ല, ഇതര ജനവിഭാഗങ്ങള്‍ക്ക് അത് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതിന് ഗൂഢതന്ത്രം മെനയുന്നവരുമാണ് അവര്‍. അധര്‍മ്മമൂര്‍ത്തിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്ന ഈ കെട്ടജനത ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ ഫുജ്ജാറുകള്‍ പണ്ഡിതന്മാരായി പരിഗണിക്കുന്നവര്‍ 2: 174-175; 9: 34 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ജനങ്ങളുടെ സമ്പത്ത് അവിഹിതമായി തിന്ന് വയറില്‍ തീ നിറക്കുന്നവരും ജനങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട്  അഥവാ 6: 153 ല്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിനെത്തൊട്ട് തടയുന്നവരുമാണ്. 33: 60-61; 25: 33-34; 50: 2 വിശദീകരണം നോക്കുക.