( സ്വാദ് ) 38 : 3

كَمْ أَهْلَكْنَا مِنْ قَبْلِهِمْ مِنْ قَرْنٍ فَنَادَوْا وَلَاتَ حِينَ مَنَاصٍ

അവര്‍ക്കുമുമ്പുള്ള എത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, അപ്പോള്‍ അവര്‍ മുറവിളികൂട്ടി, പക്ഷേ അത് രക്ഷപ്രാപിക്കാനുള്ള സമയമായിരുന്നില്ല.

എല്ലാവരും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അക്രമികളും തെമ്മാടികളുമായപ്പോഴാണ് മുന്‍ തലമുറകളെയെല്ലാം നശിപ്പിച്ചിട്ടുള്ളത്. അവസാന ഘട്ടത്തില്‍ ശിക്ഷ വന്നപ്പോള്‍ അവര്‍ മുറവിളികൂട്ടിയെങ്കിലും അതൊന്നും അവര്‍ക്ക് ഉപകാരപ്പെട്ടില്ല. മറിച്ച് 21: 14 ല്‍ പ റഞ്ഞ പ്രകാരം 'നിശ്ചയം ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ' എന്ന് അവരുടെ ആത്മാ വിനെതിരെ സാക്ഷ്യം വഹിച്ചുകൊണ്ട് അവര്‍ നശിപ്പിക്കപ്പെടുകയാണുണ്ടായത്. 10: 90-91; 21: 46; 23: 100-101 വിശദീകരണം നോക്കുക.