( സ്വാദ് ) 38 : 45
وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ
അധികാരങ്ങളും ഉള്‍ക്കാഴ്ചകളും നല്കപ്പെട്ട നമ്മുടെ അടിമകളായ ഇബ്റാ ഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും നീ ഓര്‍ക്കുകയും ഓര്മ്മിപ്പിക്കു കയും ചെയ്യുക.
ഇവിടെപ്പറഞ്ഞ പ്രവാചകന്മാരെല്ലാവരും തന്നെ അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തുന്നവരും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമായി രുന്നു. തത്വജ്ഞാനം ലഭിക്കുന്നതിനുവേണ്ടി ഇബ്റാഹീം പ്രാര്‍ത്ഥിച്ചത് 26: 83 ന്റെ വിശദീ കരണത്തില്‍ കാണാം. ജ്ഞാനിയായ പുത്രന് എന്നാണ് ഇസ്ഹാഖിനെക്കുറിച്ച് 15: 53-ല്‍ പറഞ്ഞിട്ടുള്ളത്. ഇസ്റാഈല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന യഅ്ഖൂബ് നാം പഠിപ്പിച്ച ഒരു വിജ്ഞാനത്തില്‍ തന്നെയായിരുന്നു എന്ന് 12: 68 ല്‍ പറഞ്ഞിട്ടുണ്ട്. 6: 104; 21: 105; 28: 57 വിശദീകരണം നോക്കുക.