( സ്വാദ് ) 38 : 44
وَخُذْ بِيَدِكَ ضِغْثًا فَاضْرِبْ بِهِ وَلَا تَحْنَثْ ۗ إِنَّا وَجَدْنَاهُ صَابِرًا ۚ نِعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ
നീ നിന്റെ കയ്യില്‍ ഒരു പുല്കറ്റയെടുക്കുക, അങ്ങനെ അതുകൊണ്ട് അടി ക്കുക, നീ ശപഥം ലംഘിക്കേണ്ടതില്ല, നിശ്ചയം നാം അവനെ ക്ഷമാലുവാ യി കണ്ടെത്തി, എത്ര അനുഗ്രഹീതനായ അടിമ, നിശ്ചയം അവന് ആവര്‍ത്തി ച്ച് നമ്മിലേക്ക് ആവാഹിക്കുന്നവനായിരുന്നു.
രോഗം കഠിനമായതിനെത്തുടര്‍ന്ന് ഭാര്യ അയ്യൂബ് നബിയെ വെടിഞ്ഞ സന്ദര്‍ഭ ത്തില്‍ അവളെ നൂറുഅടി അടിക്കുമെന്ന് അയ്യൂബ ് നബി ശപഥം ചെയ്തിരുന്നു. രോഗം സുഖപ്പെട്ടതോടെ ഭാര്യയും മക്കളുമെല്ലാം അടുത്തുവന്നപ്പോള്‍ നൂറ് ഇതളുകളുള്ള ഒരു പുല്കറ്റ കൊണ്ട് അവളെ അടിച്ച് ശപഥം പൂര്‍ത്തിയാക്കാന്‍ അല്ലാഹു കല്പിക്കുകയാ ണുണ്ടായത്. 4: 100; 5: 89; 18: 103-106 വിശദീകരണം നോക്കുക.