( സ്വാദ് ) 38 : 46
إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ ذِكْرَى الدَّارِ
നിശ്ചയം, നാം അവരെ പരലോകഭവനത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രത്യേകക്കാരാ യി തെരഞ്ഞെടുത്തിരിക്കുന്നു.
പ്രവാചകന്മാരെല്ലാം തന്നെ മനുഷ്യന്റെ നാലാം ഘട്ടമായ ഈ ഐഹികജീവിതം പരലോകഭവനം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ഓര്മ്മിപ്പിക്കുന്നവരായിരുന്നു എന്നാണ് പറയുന്നത്. പ്രവാചകന്മാരെ അദ്ദിക്റില്‍ നിന്ന് കണ്ട് പിന്‍പറ്റുന്ന ആയിരത്തി ലൊന്നായ വിശ്വാസികള്‍ മാത്രമേ വിജയം വരിക്കുകയുള്ളൂ. 9: 71-72; 21: 92-94; 58: 22 വി ശദീകരണം നോക്കുക.