( സ്വാദ് ) 38 : 59
هَٰذَا فَوْجٌ مُقْتَحِمٌ مَعَكُمْ ۖ لَا مَرْحَبًا بِهِمْ ۚ إِنَّهُمْ صَالُو النَّارِ
ഇതാ ഒരുകൂട്ടം, നിങ്ങളോടൊപ്പം കുതിച്ചുവരുന്നു, അവര്‍ക്ക് ഇവിടേക്ക് സ്വാഗ തമില്ല, നിശ്ചയം അവര്‍ നരകത്തില്‍ വേവിക്കപ്പെടേണ്ടവരാകുന്നു.
നരകത്തില്‍ വേവിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുന്‍ഗാമികളെ വിളിച്ച്: നരകത്തില്‍ നിങ്ങളോടൊപ്പം വേവിക്കപ്പെടാനുള്ള പിന്‍ഗാമികളുടെ ഒരു കൂട്ടം ഇതാവരുന്നു എന്ന് പറയപ്പെടുമ്പോള്‍ മുന്‍ഗാമികള്‍ 'നിങ്ങള്‍ക്ക് ഇവിടേക്ക് സ്വാഗതമില്ല' എന്ന് പറയുന്ന രം ഗമാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്.