( സ്വാദ് ) 38 : 60
قَالُوا بَلْ أَنْتُمْ لَا مَرْحَبًا بِكُمْ ۖ أَنْتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ الْقَرَارُ
അവര്‍ പറയും: അല്ല, നിങ്ങള്‍ക്കുതന്നെയാണ് സ്വാഗതമില്ലാത്തത്, നിങ്ങളാ ണ് ഞങ്ങള്‍ക്കുവേണ്ടി ഇത് ഒരുക്കിവെച്ചത്, അപ്പോള്‍ ഇത് എത്രദുഷിച്ച വാ സസ്ഥലം!
'നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്' എന്ന് മക്കള്‍ അവരുടെ മുന്‍ഗാമിക ളായ മാതാപിതാക്കളോട് തിരിച്ചടിക്കുകയാണ്. അതായത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊ ട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ പഠിപ്പിക്കാതിരുന്നതുവഴി നിങ്ങളാണ് ഈ ദുഷിച്ച വാസസ്ഥലമായ നരകക്കുണ്ഠം ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിവെ ച്ചത്. 7: 38-39; 34: 31-33; 36: 45 വിശദീകരണം നോക്കുക.