( സ്വാദ് ) 38 : 63

أَتَّخَذْنَاهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ الْأَبْصَارُ

നാം അവരെ പരിഹാസപാത്രമായി തെരഞ്ഞെടുത്തു; അതല്ല, അവരെത്തൊട്ട് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റിയതാണോ?

നരകത്തില്‍ പതിക്കുന്ന നേതാക്കളും അനുയായികളും മാതാപിതാക്കളും മക്കളു മെല്ലാം അദ്ദിക്ര്‍ പിന്‍പറ്റി ജീവിച്ചിരുന്ന ആയിരത്തിലൊന്നായ വിശ്വാസിയെ ഐഹികലോകത്തുവെച്ച് തിന്മയിലകപ്പെട്ടവരെന്നും തെറിച്ചുപോയ ഒറ്റയാനാണെന്നും പറഞ്ഞ് പരിഹസിക്കുമായിരുന്നു. അവരെ നരകവാസികളുടെ കൂട്ടത്തില്‍ കാണാത്തപ്പോള്‍ അവര്‍ പറയുകയാണ്: നമ്മള്‍ പരിഹസിച്ചുകൊണ്ടിരുന്ന ആ ഒറ്റയാന്മാരെ ഇവിടെ കാണുന്നില്ല ല്ലോ, അതോ അവരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തെറ്റിയോ, അല്ലെങ്കില്‍ ആളുകളുടെ തിരക്കുകാരണം അവര്‍ നമ്മുടെ ദൃഷ്ടിയില്‍ പെടാതിരിക്കുകയാണോ എന്ന്. 7: 48- 49; 23: 110-111 വിശദീകരണം നോക്കുക.