( സ്വാദ് ) 38 : 64

إِنَّ ذَٰلِكَ لَحَقٌّ تَخَاصُمُ أَهْلِ النَّارِ

നിശ്ചയം, അങ്ങനെ നരകവാസികള്‍ പരസ്പരം തര്‍ക്കിക്കുമെന്നത് സത്യം ത ന്നെയാണ്. 

കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളായ നേതാക്കളും അനുയായികളും പരലോകത്തുവെച്ച് പരസ്പരം തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 7: 53; 37: 22-38 വിശദീ കരണം നോക്കുക.