( സ്വാദ് ) 38 : 68

أَنْتُمْ عَنْهُ مُعْرِضُونَ

നിങ്ങള്‍ അതിനെത്തൊട്ട് അവഗണിച്ചു പോകുന്നവരാകുന്നു,

പരിശുദ്ധന്മാരല്ലാതെ അദ്ദിക്ര്‍ ഉള്‍ക്കൊള്ളുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അതിനെ അവഗണിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും ഭ്രാന്തന്മാരും. അത്തരം ഫുജ്ജാറുകള്‍ തന്നെ യാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളും. 25: 18; 32: 22; 36: 46-47 വിശദീക രണം നോക്കുക.