إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ
-സമയം അറിയപ്പെട്ട നാള്‍വരെ.
മനുഷ്യരെ പുനരുജ്ജീവിപ്പിക്കുന്ന നാള്‍ വരെയാണ് പിശാച് സാവകാശം ചോദിച്ചതെങ്കിലും, 'പിശാചിന് സമയം അറിയപ്പെട്ട നാള്‍വരെ അവസരം നല്‍കി' എന്ന് പറ ഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത് ഈസാ രണ്ടാമത് വരുന്നതുവരെ എന്നാണ്. അതിനുമു മ്പായി പിശാച് അവന്‍റെ സര്‍വ്വ കഴിവുകളോടും കൂടി മനുഷ്യരൂപം പൂണ്ട് മസീഹുദ്ദജ്ജാ ലായി ഇസ്ലാമിനെ മായ്ച്ചുകളയുന്നതിനുവേണ്ടി പുറപ്പെടുന്നതാണ്. (പ്രവാചകന്‍ മുഹമ്മദിനെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്ന സദസ്സിലേക്ക് നജ്ദില്‍ നിന്ന് പിശാച് പണ്ഡിതന്‍റെ വേഷത്തില്‍ വന്ന കാര്യം സ്മരണീയമാണ്. 8: 30 വിശദീകരണം നോക്കുക) ഇജാസ് ഒഴികെയുള്ള പ്രദേശങ്ങളിലെല്ലാം ചുറ്റിക്കറങ്ങി അവന്‍ ഇസ്ലാമിനെ മായ്ച്ചു കളയുന്നതും 43: 61 ല്‍ വിവരിക്കപ്പെട്ട പ്രകാരം ഈസാ രണ്ടാമതുവന്ന് അവനെ വധിച്ചു കളയുന്നതുമാണ്. മസീഹുദ്ദജ്ജാലിന്‍റെയും കപടവിശ്വാസികളുടെയും അനുയായികളു ടെയും വധത്തോടുകൂടി പിശാചിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ആവശ്യമില്ലാതെ വരുന്നു. അ ന്ന് ഏതൊരു സ്ത്രീക്കും എവിടെയും ഏത് രാത്രിയിലും ആരെയും ഭയപ്പെടാതെ സ ഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും നടപ്പില്‍ വരുന്നതാണ്. അന്ത്യനാളി ന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പുറപ്പെട്ടുകഴിഞ്ഞാ ല്‍ പിന്നെ ഒരു ആത്മാവിനും അതിന്‍റെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്ന് 6: 158 ല്‍ പറഞ്ഞിട്ടുണ്ട്. 4: 159; 34: 3; 48: 24-25 വിശദീകരണം നോക്കുക.