( സ്വാദ് ) 38 : 83

إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ

-അവരില്‍ നിന്നുള്ള നിന്‍റെ പ്രത്യേകക്കാരായ അടിമകളെയൊഴികെ.

'വിശ്വാസിയായ' അല്ലാഹുവിന് വേണ്ടി മാത്രം ജീവിക്കുന്ന എല്ലാ ഓരോ ആയി രത്തിലും സ്വര്‍ഗ്ഗത്തിലേക്കുള്ള ഒന്നായ വിശ്വാസിയെ ഒഴികെ നരകത്തിലേക്കുള്ള തൊ ള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിനെയും കാഫിറായ പിശാച് പാട്ടിലാക്കുന്നതാണ്. അ പ്പോള്‍ വിശ്വാസികള്‍ 'ഞങ്ങള്‍ നിന്നെമാത്രം സേവിക്കുന്നു, അതിന് നിന്നോട ് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു' എന്ന 1: 4 വായിക്കുമ്പോള്‍ ആയിരത്തില്‍ ഒ ന്നായ നിന്‍റെ പ്രത്യേകക്കാരായ അടിമകളില്‍ ചേര്‍ക്കേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയും അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കെട്ട ജനതയുടെ ജീവിതരീതി കളില്‍ നിന്ന് മനസ്സാ-വാചാ-കര്‍മ്മണാ മാറിനില്‍ക്കുകയും ചെയ്യുന്നതാണ്. 4: 118; 32: 13-14; 36: 59-62; 37: 40 വിശദീകരണം നോക്കുക.