നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(39) സുമര്‍
സൂക്തം 71 ല്‍ കാഫിറുള്‍ കൂട്ടം കൂട്ടമായി നരകക്കുണ്ഠത്തിലേക്കും, സൂക്തം 73 ല്‍ സൂക്ഷ്മാലുക്കള്‍ കൂട്ടം കൂട്ടമായി സ്വര്‍ഗത്തിലേക്കും നയിക്കപ്പെടുമെന്ന് പറഞ്ഞതി ല്‍ നിന്നാണ് സുമര്‍-കൂട്ടം-എന്ന് സൂറത്തിന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീ വിതത്തിന്‍റെ മധ്യഘട്ടത്തില്‍ അബ്സീനിയ (എത്യോപ്യ)യിലേക്കുള്ള പാലായനം നട ക്കുന്നതിനുമുമ്പ് അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്. 75 സൂക്തങ്ങളടങ്ങിയ ഈ സൂറ ത്ത് പ്രവാചകന്‍ എല്ലാ ദിവസവും രാത്രി തിലാവത്ത് ചെയ്യാറുണ്ടായിരുന്നു.
ശുപാര്‍ശക്കാരോ മധ്യവര്‍ത്തികളോ സന്താനങ്ങളോ മറ്റുപങ്കാളികളോ ഇല്ലാത്ത എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിനെമാത്രം സേവിച്ചുകൊണ്ടിരിക്കുന്നതിന് വേണ്ടി യാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്ന് പഠിപ്പിക്കുന്നു. മനുഷ്യനെ അവരുടെ മാതാ ക്കളുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ മൂന്ന് ഇരുട്ടറക്കുള്ളില്‍ സൃഷ്ടിച്ചിട്ടുള്ളത് അവനാണ്. അവനെക്കൂടാതെ അവര്‍ക്ക് മറ്റൊരു ഇലാഹോ രാജാവോ ഉടമയോ ഇല്ലതന്നെ. അദ്ദിക്ര്‍ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റുന്നവരാണ് ബുദ്ധിമാന്മാരും സന്മാര്‍ഗത്തിലുള്ളവരുമെന്നും ഭാരം വഹിക്കുന്ന ഒരാള്‍ക്കും മറ്റുള്ളവരുടെ ഭാരം വഹിക്കാന്‍ സാധ്യമല്ലെന്നും പഠിപ്പി ക്കുന്നു.
മനുഷ്യര്‍ക്കുവേണ്ടി എല്ലാ ഉപമാലങ്കാരങ്ങളും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ കൊ ണ്ടല്ലാതെ ഒരാള്‍ക്കും സന്മാര്‍ഗത്തിലാകാന്‍ സാധ്യമല്ലെന്ന് പഠിപ്പിക്കുന്നു. എല്ലാവരും മരണപ്പെടുമെന്നും ഐഹികലോകജീവിതം പാഴാക്കിക്കളഞ്ഞതിനെക്കുറിച്ച് കാഫിറുകള്‍ നാഥന്‍റെ മുമ്പില്‍ വെച്ച് തര്‍ക്കിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ വന്നു കിട്ടിയിട്ട് അതിനെ കളവാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അക്രമികളായ കാഫിറു കളുടെ സങ്കേതം നരകകുണ്ഠമാണെന്നും, അവര്‍ ഭൂമിയിലുള്ള സര്‍വ്വസ്വവും അത്ര വേറെ യും ലഭിച്ച് അത് വിധിദിവസത്തിലെ ശിക്ഷക്ക് പകരം നല്‍കാമെന്നുവെച്ചാല്‍ സ്വീകരിക്ക പ്പെടുകയില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രകാശമായ അദ്ദിക്റിനെ സത്യപ്പെടുത്തേ ണ്ടവിധം സത്യപ്പെടുത്തി അതിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്ന വിശ്വാസികള്‍ക്ക് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം നോക്കിയാണ് പ്രതി ഫലം നല്‍കുക. ഉറക്കവും മരണവും നിശ്ചയിച്ചതില്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് ധാരാളം പാഠങ്ങളുണ്ടെന്നും പഠിപ്പിക്കുന്നുണ്ട്.
സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ചവര്‍ നിരാശപ്പെടേണ്ടതില്ല, ഹൃദയങ്ങളുടെ അവ സ്ഥയറിയുന്ന അല്ലാഹുവിനോട് എല്ലാ കുറ്റങ്ങളും തുറന്നുപറഞ്ഞുകൊണ്ടും ശിഷ്ട ജീ വിതം ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റിക്കൊണ്ടും ഉ ടമയായ നാഥന് സര്‍വ്വസ്വം സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുകയാണെങ്കില്‍ അവന്‍ ഏറെ പ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാണെന്ന് അവരോട് സന്തോഷവാര്‍ത്ത അറിയി ക്കുന്നുണ്ട്. അങ്ങനെ ചെയ്യാത്തവരോട് അല്ലാഹു മരണസമയത്ത് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്നും വിധിദിവസം വിചാരണ നടത്തപ്പെടു ക സത്യമായ അദ്ദിക്റിനെ ത്രാസ്സാക്കിക്കൊണ്ടാണ് എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.