( സുമര്‍ ) 39 : 21

أَلَمْ تَرَ أَنَّ اللَّهَ أَنْزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعًا مُخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَجْعَلُهُ حُطَامًا ۚ إِنَّ فِي ذَٰلِكَ لَذِكْرَىٰ لِأُولِي الْأَلْبَابِ

നീ കണ്ടില്ലേ? നിശ്ചയം അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കുന്നു, അ ങ്ങിനെ അതിനെ ഭൂമിയില്‍ പ്രവേശിപ്പിച്ച് ഉറവിടങ്ങളായി ഒഴുക്കുന്നു, പിന്നെ അതുകൊണ്ട് വ്യത്യസ്ഥ നിറങ്ങളോടുകൂടിയ വിളകള്‍ പുറപ്പെടുവിപ്പിക്കുന്നു, പിന്നെ അത് ഉണങ്ങി വിളയുന്നു, അപ്പോള്‍ നിനക്ക് അത് മഞ്ഞളിച്ചതായി കാണാം, പിന്നെ അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു, നിശ്ചയം അതില്‍ ബുദ്ധിമാന്മാര്‍ക്ക് ഒരു ഓര്‍മപ്പെടുത്തല്‍ തന്നെയുണ്ട്. 

മഴ വര്‍ഷിപ്പിച്ച് ആ മഴവെള്ളം കൊണ്ട് വിവിധ നിറത്തിലുള്ള കൃഷികള്‍ ഉല്‍പാ ദിപ്പിക്കുകയും പിന്നെ അത് വിളഞ്ഞ് മഞ്ഞളിച്ചതാക്കുകയും ചെയ്യുന്നു. പിന്നെ അതിനെ വൈക്കോലാക്കുന്നു. എന്നതുപോലെ മനുഷ്യനെ മാതാവിന്‍റെ ഇടുപ്പെല്ലില്‍ നിന്നും പുറപ്പെടുന്ന അണ്ഡവും പിതാവിന്‍റെ വൃഷ്ണത്തില്‍ നിന്നും പുറപ്പെടുന്ന ബീജവും കൂട്ടിയോജിപ്പിച്ച് ഗര്‍ഭപാത്രത്തില്‍ മൂന്ന് ഇരുട്ടറകള്‍ക്കുള്ളില്‍ വിവിധഘട്ടങ്ങള്‍ തരണം ചെ യ്തശേഷം ബലഹീനനായ നിലയില്‍ മനുഷ്യക്കുഞ്ഞായി പ്രസവിക്കപ്പെടുന്നു. ശേഷം ഇഴഞ്ഞും മുട്ടുകുത്തിയും അവന്‍ നടക്കാന്‍ പഠിക്കുന്നു. ക്രമേണ പ്രായപൂര്‍ത്തിയായി അവന്‍ സന്താനോല്‍പാദനം ആരംഭിക്കുന്നു. ശേഷം വാര്‍ദ്ധക്യം ബാധിച്ച് തലമുടിയെ ല്ലാം നരച്ച് വീണ്ടും ബലഹീനനായി കുട്ടിയുടെ സ്വഭാവത്തിലേക്ക് മാറ്റപ്പെടുന്നു. അതായത് മഴ വര്‍ഷിപ്പിച്ച് കൃഷി മുളപ്പിക്കുന്നതും വളര്‍ത്തുന്നതും പാകമാക്കുന്നതും വിളവെടുക്കുന്നതും പിന്നെ അതിനെ നശിപ്പിക്കുന്നതും പോലെത്തന്നെയാണ് സന്താനോല്‍ പാദനവും വളരലും എന്ന് മനുഷ്യനെ ഓര്‍മ്മപ്പെടുത്തുകയാണ്. 18: 45; 30: 54; 35: 27-28 വിശദീകരണം നോക്കുക.