اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ اللَّهِ ۚ ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
അല്ലാഹു ഏറ്റവും നല്ല വര്‍ത്തമാനം ഇറക്കി-ആവര്‍ത്തിച്ചുവരുന്ന ഉപമാലങ്കാ രങ്ങള്‍ അടങ്ങിയ ഗ്രന്ഥം, തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതുകൊണ്ട് രോമാഞ്ചം കൊള്ളുന്നു, പിന്നീട് അവരുടെ തൊലികളും ഹൃദ യങ്ങളും 'അല്ലാഹ്' എന്ന സ്മരണയില്‍ ലയിച്ച് മയപ്പെടുന്നു, അതാകുന്നു അ ല്ലാഹുവിന്‍റെ സന്‍മാര്‍ഗം, അവന്‍ ഉദ്ദേശിക്കുന്നവരെ അതുകൊണ്ട് സന്‍മാര്‍ഗത്തിലേക്കാക്കുന്നു; ആരെയാണോ അല്ലാഹു വഴികേടിലാകാന്‍ അനുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്‍ഗത്തിലാക്കുന്ന ഒരാളും ഇല്ലതന്നെ.
സൂക്തത്തില്‍ പരാമര്‍ശിച്ച 'ഉപമാലങ്കാരങ്ങള്‍' കൊണ്ടുദ്ദേശിക്കുന്നത് തത്വാധിഷ് ഠിതമായ സൂക്തങ്ങള്‍ക്ക് സമാനമായ ഉപമ-ഉദാഹരണങ്ങളാണ്, അഥവാ മൗഇളത്താണ്. ഗ്രന്ഥത്തിലെ ഏതൊരുകാര്യവും ചുരുങ്ങിയത് രണ്ട് സ്ഥലങ്ങളില്‍ വന്നിട്ടുണ്ടായിരിക്കും എന്നാണ് 'ആവര്‍ത്തിച്ചുവരുന്നത്' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ 15: 87-ല്‍ പറഞ്ഞ ഏഴ് സൂക്തങ്ങളടങ്ങിയ ഫാത്തിഹയുടെ ആവര്‍ത്തനമാണ് മൊത്തം ഗ്രന്ഥം. 'അതുകൊണ്ട്' സന്‍മാര്‍ഗത്തിലേക്കാക്കുന്നു എന്ന് പറഞ്ഞത് ഹൃദയത്തിന്‍റെ ഭാ ഷയിലുള്ള അദ്ദിക്ര്‍ കൊണ്ട് സന്‍മാര്‍ഗത്തിലേക്കാക്കുന്നു എന്നാണ്. 'അവന്‍ ഉദ്ദേശിക്കു ന്നവരെ' എന്ന് പറഞ്ഞത് ആരാണോ അവനോട് 'എന്‍റെ നാഥാ! എനിക്ക് നീ അറിവ് വ ര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ വാ യിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത്, അവരെ എന്നാണ്. ദുര്‍മാര്‍ഗവും സന്മാര്‍ഗവും വേര്‍തിരിച്ച് തരുന്ന അദ്ദിക്ര്‍ കിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവനെ സന്മാര്‍ഗത്തിലാക്കു ന്ന ഒരു ശക്തിയും ഇല്ലതന്നെ. 4: 87; 8: 2-4; 16: 125; 42: 52 വിശദീകരണം നോക്കുക.