( സുമര്‍ ) 39 : 22

أَفَمَنْ شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِنْ رَبِّهِ ۚ فَوَيْلٌ لِلْقَاسِيَةِ قُلُوبُهُمْ مِنْ ذِكْرِ اللَّهِ ۚ أُولَٰئِكَ فِي ضَلَالٍ مُبِينٍ

അപ്പോള്‍ ഏതൊരുവന്‍റെ നെഞ്ചിനെയാണോ ഇസ്ലാമിലേക്ക് വിശാലമാക്കി ക്കൊടുത്തത്-അങ്ങനെ അവന്‍ തന്‍റെ നാഥനില്‍ നിന്നുള്ള ഒരു പ്രകാശത്തിലു മാണ്, അപ്പോള്‍ ആരുടെ ഹൃദയങ്ങളാണോ അല്ലാഹുവിന്‍റെ സ്മരണയില്‍ നി ന്ന് കല്ലിച്ചുപോയത്, അവനാണ് നരകത്തിലെ വൈല്‍ എന്ന ചെരുവ്, അക്കൂട്ടര്‍ തന്നെയാണ് വ്യക്തമായ വഴികേടില്‍.

നാഥനില്‍ നിന്നുള്ള 'പ്രകാശം' അദ്ദിക്റാണ്. അതായത് പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നിലകൊള്ളുന്നവന്‍ അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കുന്നതു കൊണ്ട് (ഇസ്ലാം കൊണ്ട്) തൃപ്തിപ്പെട്ടവനാണ്. അല്ലാഹ് എന്ന സ്മരണയുണ്ടാക്കു ന്ന വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന ഫു ജ്ജാറുകള്‍ ഇവിടെ വ്യക്തമായ വഴികേടിലായതിനാല്‍ വിധിദിവസം അവര്‍ക്ക് നരക ത്തിലെ ഏറ്റവും കഠിനമായ 'വൈല്‍' എന്ന ശിക്ഷാചെരുവാണ് ലഭിക്കുക. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ കുഫ്ഫാറുകളും അ ല്ലാഹുവിനെ വിസ്മരിച്ചവരും അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും അല്ലാഹുവിന്‍റെ ശാപത്തിനും കോപത്തിനും വിധേയമായവരും നരകക്കുണ്ഠം ഒരുക്കിവെക്കപ്പെട്ടവരുമാണ് എന്ന് 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്. 6: 125-126; 10: 88; 57: 16 വി ശദീകരണം നോക്കുക.