( സുമര്‍ ) 39 : 4

لَوْ أَرَادَ اللَّهُ أَنْ يَتَّخِذَ وَلَدًا لَاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّهُ الْوَاحِدُ الْقَهَّارُ

ഒരു സന്താനത്തെ തെരഞ്ഞെടുക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവന്‍ സൃഷ്ടിച്ചിട്ടുള്ളവയില്‍ നിന്ന് അവന്‍ ഉദ്ദേശിച്ചവനെ തെരഞ്ഞെടുക്കുക തന്നെ ചെയ്യുമായിരുന്നു, അവന്‍ എത്ര പരിശുദ്ധന്‍! എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അല്ലാഹുവാകുന്നു അവന്‍. 

അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ മനുഷ്യ രില്‍ നിന്ന് മാത്രമല്ല, അവന്‍ സൃഷ്ടിച്ചിട്ടുള്ള ഏതൊരു സൃഷ്ടിയില്‍ നിന്നും സന്താന ത്തെ തെരഞ്ഞടുക്കാനുള്ള അധികാരവും അവകാശവും അവനുണ്ട്. എന്നാല്‍ അതീവ പരിശുദ്ധനായ അവന് ഒരു സന്താനമില്ലെന്ന് മാത്രമല്ല, അവന്‍റെ ആധിപത്യത്തിന് ഒരു പങ്കാളിയുമില്ലാത്തവിധം അവന്‍ എല്ലാം അടക്കിഭരിക്കുന്ന എകാധിപനും സ്വേച്ഛാധിപ നും ഉപമയും ഉദാഹരണവുമില്ലാത്ത അജയ്യനായ യുക്തിജ്ഞാനിയുമാണ്. അഥവാ അ വന് സന്താനമുണ്ടായിരുന്നുവെങ്കില്‍ എല്ലാ കാര്യങ്ങളും വിവരിച്ചിട്ടുള്ള ത്രികാലജ്ഞാ നമായ ഗ്രന്ഥത്തില്‍ അവന്‍ അത് രേഖപ്പെടുത്തുകതന്നെ ചെയ്യുമായിരുന്നു. 2: 116-117; 16: 89; 38: 65-66 വിശദീകരണം നോക്കുക.