( സുമര്‍ ) 39 : 3

أَلَا لِلَّهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ

അറിഞ്ഞിരിക്കുക, ജീവിതം പ്രത്യേകമായി അല്ലാഹുവിനാകുന്നു, അല്ലാഹുവി ന് പകരം മറ്റു സംരക്ഷകരെ തെരഞ്ഞെടുത്തവര്‍ ആരോ, അവരെ അവര്‍ സേ വിച്ചുകൊണ്ടിരിക്കുന്നില്ല-തങ്ങളെ അവര്‍ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവ രാണെന്ന നിലയിലല്ലാതെ, നിശ്ചയം അവര്‍ ഏതൊരുവന്‍റെ കാര്യത്തിലാണോ ഭിന്നിച്ചുകൊണ്ടിരിക്കുന്നത്, അവര്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുകത ന്നെ ചെയ്യും, നിശ്ചയം അടിക്കടി സൂക്തങ്ങള്‍ മൂടിവെച്ച് കള്ളം പറയുന്ന ഒ രുവനേയും അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ.

വിളിച്ച് പ്രാര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹനായ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് സമര്‍ത്ഥിക്കാനാണ് ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അവതരിപ്പിക്കപ്പെട്ടിരിക്കു ന്നത് എന്നിരിക്കെ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ മൂടിവെച്ച് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന തിന് വേണ്ടി അവന്‍റെ സൃഷ്ടികളില്‍ നിന്നുള്ള ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും ജല്‍പിക്കുന്നവര്‍ അക്രമികളും കളവ് പറയുന്നവരുമാണ്. ഇത്തരം കാഫിറുകളെ അല്ലാഹു ഒരിക്കലും സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ. വിശ്വാസികള്‍ 16: 64 ന്‍റെ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള കാര്യങ്ങളില്‍ ഉരക്കല്ലും ത്രാസ്സുമായ അദ്ദിക് ര്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഇവിടെവെച്ചുതന്നെ തീരുമാനം കല്‍പിക്കുന്നതാണ്. എന്നാല്‍ കപടവിശ്വാസികള്‍ ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള കാര്യങ്ങളില്‍ അല്ലാഹു തീരുമാനം കല്‍പിക്കുമെന്നാണല്ലോ പറഞ്ഞിട്ടുള്ളത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ വിചാരണ പരലോകത്തേക്ക് നീട്ടിവെക്കുന്നവരാണ്. അതുവഴി അവര്‍ അല്ലാഹുവിന്‍റെ നി ഷ്പക്ഷവാന്‍ എന്ന ഗുണനാമത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. 2: 113, 213; 17: 56-57; 32: 4, 25 വിശദീകരണം നോക്കുക.