( സുമര്‍ ) 39 : 43
أَمِ اتَّخَذُوا مِنْ دُونِ اللَّهِ شُفَعَاءَ ۚ قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ
അതല്ല, അവര്‍ അല്ലാഹുവിനെക്കൂടാതെ മറ്റു ശുപാര്‍ശക്കാരെ തെരഞ്ഞെടുത്തി രിക്കുന്നുവോ? നീ ചോദിക്കുക, അവര്‍ ഒന്നിനും അധികാരമില്ലാത്തവരും ചിന്തി ക്കാന്‍ കഴിവില്ലാത്തവരും ആണെങ്കില്‍ പോലും?
ബുദ്ധിശക്തി നല്കപ്പെട്ട മനുഷ്യരില്‍ നിന്നുള്ള മഹാത്മാക്കളാണ് ഇവിടെ പരാമര് ശിച്ച 'അല്ലാഹുവിനെക്കൂടാതെ കാഫിറുകള്‍ തെരഞ്ഞെടുത്തിട്ടുള്ള ശുപാര്‍ശക്കാര്‍'. എ ന്നാല് അവര്‍ മരണപ്പെട്ടവരായതിനാല് ചിന്തിക്കാന്‍ കഴിവില്ലാത്തവരും അധികാര മൊന്നും ഇല്ലാത്തവരുമാണ്. 8: 22; 16: 20-21; 39: 3, 8 വിശദീകരണം നോക്കുക.