( സുമര്‍ ) 39 : 45
وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِنْ دُونِهِ إِذَا هُمْ يَسْتَبْشِرُونَ
ഏകനായ അല്ലാഹുവിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടുമ്പോള്‍ പരലോകം കൊ ണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളില്‍ മനം പുരട്ടല്‍ അനുഭവപ്പെടുന്നതാ ണ്, അവനെക്കൂടാതെയുള്ളവരെക്കൊണ്ട് ഓര്‍മ്മിപ്പിക്കപ്പെടുമ്പോള്‍ അവര്‍ അതാ ആഹ്ലാദഭരിതരാവുകയും ചെയ്യുന്നു.
അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമാ യി പിന്‍പറ്റുന്ന അനുയായികളും ഉള്‍പ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ളുടെ സ്വഭാവമാണ് സൂക്തത്തില്‍ വരച്ചുകാണിച്ചിട്ടുള്ളത്. 6: 25-26; 17: 45-46; 39: 36 വിശ ദീകരണം നോക്കുക.