( സുമര്‍ ) 39 : 44

قُلْ لِلَّهِ الشَّفَاعَةُ جَمِيعًا ۖ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ

നീ പറയുക: ശുപാര്‍ശ മുഴുവന്‍ അല്ലാഹുവിനുള്ളതാകുന്നു, അവന് തന്നെ യാണ് ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം, പിന്നെ അവനിലേ ക്ക് തന്നെയാണ് നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും. 

 ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവരാണ് നേരെച്ചൊവ്വെയുള്ള പാതയിലുള്ളത് എന്ന് 3: 101; 4: 174-175; 5: 48 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് ജനങ്ങളെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 32: 4 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ട ജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നു ണ്ടെങ്കിലും നാഥനെ മനുഷ്യരുടെ ഇലാഹും മനുഷ്യരുടെ ഉടമയും മനുഷ്യരുടെ രാജാവുമായി അംഗീകരിക്കാത്തവരാണ്. ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നത് പോലെയും ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് പോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധിയാകുന്നതി ന് വേണ്ടിയാണ് 3: 79-80 ലൂടെ പഠിപ്പിക്കുന്നതെങ്കിലും അദ്ദിക്റിനെ കളവാക്കി തള്ളിപ്പ റഞ്ഞ് ജീവിക്കുന്നതിനാല്‍ കുഫ്ഫാറുകളായ ഇവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ് ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ച വരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 2: 255; 4: 82; 6: 93-94; 10: 18 വിശദീകരണം നോ ക്കുക.