خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ
ആകാശങ്ങളെയും ഭൂമിയെയും അവന് ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടു ള്ളത്, അവന് രാവിനെ പകലിന്മേല് ചുരുട്ടുന്നു, പകലിനെ രാവിന്മേലും ചുരുട്ടുന്നു, സൂര്യനെയും ചന്ദ്രനെയും നിയന്ത്രണവിധേയമാക്കിയിരിക്കുന്നു, എല്ലാ ഒന്നും ഒരു നിര്‍ണ്ണിതമായ അവധിവരെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്; അറിഞ്ഞിരിക്കുക, അവന് അജയ്യനായ ആവര്‍ത്തിച്ച് പൊറുക്കുന്നവന്‍ ത ന്നെയാകുന്നു.
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യനെ ഭൂമിയില്‍ പ്രതിനിധി കളായി നിശ്ചയിക്കുന്നതിന് വേണ്ടിയും പരീക്ഷണത്തിന് വിധേയമാക്കി ഓരോ ആത്മാ വും സമ്പാദിച്ചതിന് പ്രതിഫലം കൊടുക്കുന്നതിന് വേണ്ടിയുമാണ് എന്ന് 45: 22 ല്‍ പറ ഞ്ഞിട്ടുണ്ട്. 'രാവിനെ പകലിന്റെമേലും പകലിനെ രാവിന്റെമേലും ചുരുട്ടുന്നു' എന്ന് പറ ഞ്ഞത് ഭൂമിക്ക് ഗോളാകൃതിയായതിനാലാണ്. 25: 62; 35: 13-14; 36: 40 വിശദീകരണം നോക്കുക.