أَوَلَمْ يَعْلَمُوا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ
അവര്‍ അറിഞ്ഞിട്ടില്ലെയോ? നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ വിശാലമായി നല്‍കുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കാക്കിയും നല്‍കുന്നു, നിശ്ചയം അതില്‍ വിശ്വാസികളായ ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്.
6: 165 ല്‍ വിവരിച്ച പ്രകാരം മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് 102: 8 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള അറിവ്, സമ്പത്ത്, സന്താനങ്ങള്‍, ബുദ്ധിശക്തി, സ്വാധീനം, സ്ഥാനമാനം തുടങ്ങി എല്ലാ അനുഗ്രഹങ്ങള്‍ കൊണ്ടും ഓരോരുത്തരെയും പരീക്ഷണത്തിന് വിധേയമാക്കാനാണ്. ഭക്ഷണവിഭവങ്ങള്‍ ധാരാളമായി നല്‍കുന്നതും ചുരുക്കി നല്‍കുന്നതും അതിന് വേണ്ടിത്തന്നെയാണ്. എന്നാല്‍ ഈ വസ്തുത മനസ്സിലാക്കുക സത്യമായ അദ്ദിക്റിനെ ഇവിടെ ത്രാസ്സായി ഉപയോഗപ്പെടുത്തുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമാണ്. അത്തരം വിശ്വാസികള്‍ അവര്‍ക്ക് നല്‍കപ്പെട്ട എല്ലാ അനുഗ്രഹങ്ങളും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ വിനിയോഗിക്കുന്നതാണ്. 2: 62; 34: 34-39; 43: 32-35 വിശദീകരണം നോക്കുക.