( സുമര്‍ ) 39 : 51

فَأَصَابَهُمْ سَيِّئَاتُ مَا كَسَبُوا ۚ وَالَّذِينَ ظَلَمُوا مِنْ هَٰؤُلَاءِ سَيُصِيبُهُمْ سَيِّئَاتُ مَا كَسَبُوا وَمَا هُمْ بِمُعْجِزِينَ

അങ്ങനെ അവര്‍ സമ്പാദിച്ചുകൊണ്ടിരുന്ന തിന്മകള്‍ അവരെ ബാധിച്ചു, ഇക്കൂട്ട രില്‍ നിന്നുള്ള അക്രമികളായവരെയും അവര്‍ സമ്പാദിച്ചുകൊണ്ടിരുന്ന തിന്മ കള്‍ ബാധിക്കുകതന്നെ ചെയ്യും, അവര്‍ അതിജയിക്കുന്നവരാവുകയുമില്ല.

ഇന്ന് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാന ത്തുമായ അദ്ദിക്ര്‍ ആ ലക്ഷ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ ക്ക് പരിചയപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളെയാണ് 'ഇക്കൂട്ടരില്‍ നിന്നു ള്ള അക്രമികള്‍' എന്ന് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. 9: 32-33 ല്‍ പറഞ്ഞ പ്രകാരം പ്ര കാശമായ അദ്ദിക്റിന്‍റെ വ്യാപനത്തെ തടയാന്‍ അവര്‍ക്ക് സാധിക്കുകയില്ല എന്നാണ് 'അവര്‍ അതി ജയിക്കുന്നവരാവുകയുമില്ല' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിന് കല്‍പിക്കപ്പെട്ട, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത 9: 67-68 ല്‍ വിവരിച്ച പ്രകാരം അതിനെ മൂടിവെച്ചുകൊണ്ടും തള്ളി പ്പറഞ്ഞു കൊണ്ടും രക്തച്ചൊരിച്ചിലിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകി മസീ ഹുദ്ദജ്ജാലായി പുറപ്പെടുന്ന പിശാചിനെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. ഈസാ ര ണ്ടാമത് വന്നാല്‍ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതും അന്ന് ഇസ്ലാം അംഗീകരിക്കുന്ന ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ ഇത്തരം അക്രമികള്‍ വധിക്കപ്പെട്ടു കൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുന്നതാണ്. 9: 69-70; 30: 41; 39: 24, 32 വിശദീകരണം നോക്കുക.