( സുമര്‍ ) 39 : 58

أَوْ تَقُولَ حِينَ تَرَى الْعَذَابَ لَوْ أَنَّ لِي كَرَّةً فَأَكُونَ مِنَ الْمُحْسِنِينَ

അല്ലെങ്കില്‍ ശിക്ഷകാണുമ്പോള്‍ ഇങ്ങനെ പറയാന്‍ ഇടവരുന്നതിനുമുമ്പ്, നിശ്ച യം എനിക്ക് ഒരു അവസരം കിട്ടിയിരുന്നുവെങ്കില്‍ ഞാന്‍ അല്ലാഹുവിനെ ക ണ്ടുകൊണ്ട് ചരിക്കുന്നവരില്‍ പെട്ടവനാകുമായിരുന്നുവല്ലോ!

25: 33 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വി ശദീകരണവും 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവും 3: 58 ല്‍ പറഞ്ഞ ത ത്വനിര്‍ഭര ഉണര്‍ത്തലുമായ്യൂഅദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗ്ഗത്തിലാകാത്ത അഥവാ അതിന്‍റെ വെളിച്ചത്തില്‍ ചരിക്കാത്ത ഫുജ്ജാറുകളുടെ മരണസമയത്തുള്ള അവസ്ഥയാണ് സൂക്തങ്ങളില്‍ വിവരിക്കുന്നത്.