( സുമര്‍ ) 39 : 69

وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُمْ بِالْحَقِّ وَهُمْ لَا يُظْلَمُونَ

ഭൂമി അതിന്‍റെ നാഥന്‍റെ പ്രകാശം കൊണ്ട് പ്രശോഭിക്കുകയും ചെയ്യുന്നു, ഗ്രന്ഥം ഹാജറാക്കപ്പെടുകയും നബിമാരെയും സാക്ഷികളെയും കൊണ്ടുവരപ്പെടുക യും അവര്‍ക്കിടയില്‍ സത്യം കൊണ്ട് വിധിക്കപ്പെടുകയുമായി, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല. 

17: 13-14 ല്‍ പറഞ്ഞ ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിപ്പിച്ചിട്ടുള്ള കര്‍മ്മരേ ഖയാണ് 'ഹാജറാക്കപ്പെടുന്ന ഗ്രന്ഥം'. നബിമാരും പില്‍ക്കാലത്ത് അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന വിശ്വാസികളും സാക്ഷിയായി കൊണ്ടുവരപ്പെടുന്നതുമാണ്. അങ്ങനെ സൃഷ്ടികള്‍ക്കിടയില്‍ സത്യവും ത്രാസ്സുമായ അദ്ദിക്ര്‍ കൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന മിഥ്യാവാദികളായ ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കപ്പെടുന്ന നാളില്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 2: 121; 40: 78 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 16: 89; 18: 49; 34: 26 വിശദീകരണം നോക്കുക.