( സുമര്‍ ) 39 : 7

إِنْ تَكْفُرُوا فَإِنَّ اللَّهَ غَنِيٌّ عَنْكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ ۖ وَإِنْ تَشْكُرُوا يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُمْ مَرْجِعُكُمْ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ

നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു നിങ്ങളെ ത്തൊട്ട് ആവശ്യമില്ലാത്ത ഐശ്വര്യവാനാകുന്നു, അവന്‍ തന്‍റെ അടിമകള്‍ക്ക് നിഷേധം ഇഷ്ടപ്പെടുന്നില്ല, നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നുവെങ്കിലോ, നിങ്ങളെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു; ഭാരം വഹിക്കുന്ന ഒരാളും മ റ്റൊരാളുടെ ഭാരം വഹിക്കുകയുമില്ല, പിന്നെ നിങ്ങളുടെ എല്ലാവരുടെയും മട ക്കം നിങ്ങളുടെ ഉടമയിലേക്കാകുന്നു, അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടി രുന്നത് എന്തായിരുന്നുവെന്ന് അവന്‍ നിങ്ങളോട് വിവരം പറഞ്ഞുതരുന്നതാണ്, നിശ്ചയം അവന്‍ നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാകുന്നു.

അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത് സ്രഷ്ടാവിനെ കണ്ടെത്തുക, അവരവരെ തിരിച്ച റിയുക, സ്വര്‍ഗ്ഗം ഇവിടെ പണിയുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. ആ ലക്ഷ്യം നിര്‍വ്വഹിക്കുന്നവര്‍ മാത്രമേ അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചെത്തുകയുള്ളൂ. ഒരാള്‍ക്കും ഒരാളെയും സന്മാര്‍ഗ്ഗത്തിലേക്കാക്കാന്‍ സാധ്യമല്ല. ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടതുപോലെ ഒറ്റക്കൊറ്റക്കായിട്ടാണ് നാഥന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരിക. ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ ഒരു തുറന്ന പുസ്തകമായി പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തു ക എന്ന് 17: 13-15; 18: 49; 23: 62-63; 45: 28-31 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 6: 165; 29: 68-69; 35: 15-18 വിശദീകരണം നോക്കുക.