خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنْزَلَ لَكُمْ مِنَ الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ ۚ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِنْ بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۖ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ
നിങ്ങളെ അവന്‍ ഒറ്റ ആത്മാവില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു, പിന്നെ അതില്‍ നിന്ന് അതിന്‍റെ ഇണയെ സൃഷ്ടിച്ചു, കന്നുകാലികളില്‍ നിന്നുള്ള എട്ട് ജോടി കളെ നിങ്ങള്‍ക്ക് ഇറക്കിത്തരികയും ചെയ്തിരിക്കുന്നു, നിങ്ങളെ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ ഒന്നിനുപുറമെ മറ്റൊന്നായി മൂന്ന് ഇരുട്ടറകള്‍ ക്കുള്ളില്‍ സൃഷ്ടിക്കുന്നു, അതാണ് നിങ്ങളുടെ അല്ലാഹു-നിങ്ങളുടെ ഉടമ, അവനാകുന്നു ആധിപത്യം, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ എ ങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?
ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, എല്ലാ മനുഷ്യരെയും ഒറ്റ ആത്മാവില്‍ നിന്ന് സൃഷ്ടിച്ചവനാണ് അല്ലാഹു. മാതാവിന്‍റെ വയറുകളില്‍ മൂന്ന് ഇരുട്ടറകള്‍ക്കുള്ളില്‍ എ ന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ മാതാവിന്‍റെ ഉദരം, ഗര്‍ഭപാത്രം, ഗര്‍ഭാശയത്തിനകത്തുള്ള ഭ്രൂണത്തെ ആവരണം ചെയ്യുന്ന പാട എന്നിവയാണ് അവയെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇ ങ്ങനെ എല്ലാ സൃഷ്ടികളേയും സൃഷ്ടിച്ച് നിലനിര്‍ത്താനും നശിപ്പിക്കാനും അധികാരമു ള്ള ഉടമയായ അല്ലാഹുവിനാണ് എല്ലാ അധികാരവുമുള്ളത്, അവനെക്കൂടാതെ നിങ്ങള്‍ ക്ക് ഭയപ്പെടാനോ സഹായം തേടാനോ ഭരമേല്‍പിക്കാനോ ജീവിതത്തെക്കുറിച്ച് ഉത്ത രം പറയാനോ മറ്റാരും തന്നെയില്ല എന്നിരിക്കെ ഈ അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ എ ങ്ങനെയാണ് തെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് ചോദിക്കുന്നത്. ത്രികാല ജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതുകൊണ്ടാണ് മനുഷ്യര്‍ അല്ലാഹുവിനെ പരിഗണിക്കേണ്ടവിധം പരിഗണിക്കാത്തത്. അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുക മാ ത്രമാണ് അല്ലാഹുവിനെ ഉടമയായും ഏക ഇലാഹായും അംഗീകരിച്ച് ജീവിക്കുന്നതിനു ള്ള മാര്‍ഗം. 3: 6; 4: 1; 16: 74, 78 വിശദീകരണം നോക്കുക.
'കന്നുകാലികളില്‍ നിന്നുള്ള എട്ടുജോടികളെ നിങ്ങള്‍ക്ക് ഇറക്കിത്തരികയും ചെ യ്തിരിക്കുന്നു' എന്ന് പറഞ്ഞതിനാല്‍ കന്നുകാലികളെ മാത്രമല്ല, ആത്മാവുള്ള എല്ലാ ജീ വജാലങ്ങളേയും ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറക്കുകയാണുണ്ടായത്. എല്ലാ ജീ വികള്‍ക്കും ആത്മാവുണ്ട്, അവ മരണം രുചിക്കുകയും ചെയ്യും. മനുഷ്യനുള്ള പ്രത്യേക ത അവന് വിശേഷബുദ്ധി നല്‍കിയിട്ടുണ്ട് എന്നതാണ്. ഗ്രന്ഥം ഉപയോഗപ്പെടുത്തി ജീ വിതലക്ഷ്യം കണ്ടെത്താത്ത ഫുജ്ജാറുകളാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ദുഷി ച്ച ജീവജാലങ്ങള്‍ എന്ന് 8: 22, 55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 185; 36: 71-74 വിശദീകര ണം നോക്കുക.