وَإِذَا كُنْتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِنْهُمْ مَعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِنْ وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ الَّذِينَ كَفَرُوا لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُمْ مَيْلَةً وَاحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِنْ كَانَ بِكُمْ أَذًى مِنْ مَطَرٍ أَوْ كُنْتُمْ مَرْضَىٰ أَنْ تَضَعُوا أَسْلِحَتَكُمْ ۖ وَخُذُوا حِذْرَكُمْ ۗ إِنَّ اللَّهَ أَعَدَّ لِلْكَافِرِينَ عَذَابًا مُهِينًا
നീ അവരിലുണ്ടായിരിക്കുകയും നീ അവര്‍ക്കുവേണ്ടി നമസ്കാരത്തിന് ഇമാമായി നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ആയുധധാരികളായിക്കൊണ്ട് അവരില്‍ ഒരു വിഭാഗം നിന്നോടൊപ്പം നില്‍ക്കട്ടെ, അങ്ങനെ അവര്‍ സാഷ്ടാംഗ പ്രണാമം ചെയ്താല്‍ പിറകോട്ട് മാറി നില്‍ക്കുകയും നമസ്കരിച്ചിട്ടില്ലാത്ത മറ്റേ വിഭാഗം വന്ന് നിന്നോടൊപ്പം നമസ്കരിക്കുകയും ചെയ്യട്ടെ, അവരും ജാഗ്രതയുളളവരും ആയുധധാരികളുമായിരിക്കണം, എന്തെന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ആയുധങ്ങളിലും വിഭവങ്ങളിലും അല്‍പമൊന്ന് അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ഒറ്റക്കെട്ടായി ചാടി വീഴുവാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് കാഫിറുകള്‍, മഴമൂലം അല്ലെങ്കില്‍ രോഗികളായി ബുദ്ധിമുട്ടുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെവെക്കുന്നതില്‍ വിരോധമില്ല, എന്നാല്‍ അപ്പോഴും നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുന്നവരാകണം, നിശ്ചയം കാഫിറുകള്‍ക്ക് അല്ലാഹു നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.
വിശ്വാസികളുടെ സംഘമുണ്ടായിരുന്ന കാലത്ത് യുദ്ധവേളയില്‍ പ്രവാചകന്‍ അ വര്‍ക്ക് ഇമാമായി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കേണ്ട രീതിയാണ് ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. എന്നാല്‍ പ്രവാചകന്‍റെ വിയോഗത്തിന് മുപ്പത് വര്‍ഷങ്ങള്‍ ക്കുശേഷം ഇസ്ലാം പിരിയുടയുകയും അറബി ഖുര്‍ആന്‍ വായിക്കുന്നവര്‍ 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തിന്‍റെ ആശയം മൂടിവെക്കുന്ന കപടവിശ്വാസികള്‍, ഗ്രന്ഥത്തിന്‍റെ ആശയം മനസ്സിലാക്കാന്‍ തയ്യാറാകാത്ത ഫാജിറുകള്‍, ഗ്രന്ഥത്തിന്‍റെ ആശയം മനസിലാക്കി പ്രവര്‍ ത്തിക്കുന്ന വിശ്വാസികള്‍ എന്നീ മൂന്ന് വിഭാഗങ്ങളായി തിരിയുകയും ചെയ്തിരിക്കുന്നു. ഗ്രന്ഥം കിട്ടിയവരില്‍ നിന്ന് എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും നരകത്തിലേക്കും ഒന്ന് സ്വര്‍ഗത്തിലേക്കുമാണെന്ന് 4: 118 ല്‍ വിവരിച്ചിട്ടുണ്ട്. ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ കാഫിറുകളുമായുള്ള യുദ്ധമോ യുദ്ധവേളയിലുള്ള നമസ്കാരമോ ഇല്ല.
അജയ്യഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസിയെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ "ഇവന്‍ നുണപറയുന്ന ഒറ്റയാനാണ്" എന്ന് പരിഹസി ക്കുമെന്ന് 38: 8 ലും 54: 25 ലും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവരാണ് 9: 67-68 ല്‍ വി വരിച്ച പ്രകാരം തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന, നുണ മാത്രം പറയുന്ന, നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ട യഥാര്‍ത്ഥ കാഫിറുകള്‍. അദ്ദിക്റിനെ വിസ്മരിച്ചതിനാല്‍ 25: 18 ല്‍ കെട്ട ജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ വര്‍ഗീയത, സ്വാര്‍ത്ഥത, തീവ്രവാദം, കള്ളക്കടത്ത്, വ്യഭിചാരം, സ്വവര്‍ഗ സംഭോഗം തുടങ്ങിയ എല്ലാ ദുഷ്പ്രവൃത്തികളിലും മുന്നിലും നന്മകളില്‍ പിന്നിലുമാണ്. 3: 102 ല്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാല്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നിര്‍വഹിക്കുന്ന അവരുടെ നമസ്കാരങ്ങളില്‍ അവര്‍ പരസ്ത്രീ-പരപു രുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ഹൃദയം കൊണ്ട് കണ്ടുകൊണ്ടിരിക്കുകയും 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ അത് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരുമായ അവര്‍ വിധിദിവ സം തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള, ഏറ്റവും ദു ഷിച്ച സ്ഥാനത്തുള്ള, ഏറ്റവും വഴിപിഴച്ച ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷിച്ച ജീവികളാണെന്ന് 8: 22; 25: 34 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 2-5; 10: 60-61; 11: 118-119 വിശദീകരണം നോക്കുക.