( അന്നിസാഅ് ) 4 : 103

فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا اطْمَأْنَنْتُمْ فَأَقِيمُوا الصَّلَاةَ ۚ إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا

അപ്പോള്‍ നിങ്ങള്‍ നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ നിങ്ങളുടെ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും എല്ലായ്പ്പോഴും അല്ലാഹുവിനെ സ്മരിക്കുവിന്‍, അങ്ങനെ നിങ്ങള്‍ ഭയം നീങ്ങി സമാധാനാവസ്ഥയിലായാല്‍ നമസ്കാരം പൂര്‍ണ്ണരൂപത്തില്‍ തന്നെ നിര്‍വ്വഹിക്കുകയും ചെയ്യുക, നിശ്ചയം നമസ്കാരം വിശ്വാസികളുടെമേല്‍ സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു ബാധ്യത തന്നെയായിരിക്കുന്നു.

ഈ സൂക്തത്തില്‍ നമസ്കാരം (പ്രാര്‍ത്ഥന) വിശ്വാസികളുടെ മേല്‍ സമയം നിശ്ചയിക്കപ്പെട്ട ബാധ്യതയാണ് എന്നാണ് പറയുന്നത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളാണ് ഗ്രന്ഥത്തില്‍ 520 സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളും 220 സൂക്തങ്ങളില്‍ പറഞ്ഞ അക്രമികളും 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരും 24 സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളും 38 സൂക്തങ്ങളില്‍ പറഞ്ഞ തെമ്മാടികളും 55 സൂക്തങ്ങളില്‍ പറഞ്ഞ മുശ്രിക്കുകളും. അവര്‍ 11: 17; 46: 12 സൂക്തങ്ങളില്‍ പറഞ്ഞ ഇമാമായ അദ്ദിക്റിനെയും പ്രവാചകനെയും വിസ്മരിച്ച് 29 കള്ളവാദി ഇമാമുകളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. എന്നാല്‍ 98: 6 ല്‍ കരയിലെ ഏറ്റവും തിന്മയേറിയ ജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇക്കൂട്ടര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട അറബി ഖുര്‍ആന്‍ തൊടുകപോലും ചെയ്യാത്ത ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെയാണ് കാഫിറുകളെന്നും നരകത്തിലേക്കുള്ളവരെന്നും മുദ്ര കുത്തുന്നത്. 4: 159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് ഇത്തരം ഫുജ്ജാറുകളെ വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. 2: 62, 120-121; 3: 190-191; 4: 43 വിശദീകരണം നോക്കുക.