( അന്നിസാഅ് ) 4 : 104

وَلَا تَهِنُوا فِي ابْتِغَاءِ الْقَوْمِ ۖ إِنْ تَكُونُوا تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ اللَّهِ مَا لَا يَرْجُونَ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا

ആ ജനത്തെ തേടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയുമരുത്, നിങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കില്‍ അപ്പോള്‍ നിശ്ചയം നിങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതുപോലെ അവരും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്, നിങ്ങള്‍ അവര്‍ പ്രതീക്ഷിക്കാത്തത് അല്ലാഹുവില്‍നിന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരുമാണ്, അല്ലാഹു സര്‍വ്വജ്ഞാനിയായ യുക്തിജ്ഞാ നിയുമായിരിക്കുന്നു.

ഈ സൂക്തത്തിലൂടെ പ്രവാചകന്‍റെ കൂടെയുള്ള വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയാണ്. 9: 111-112 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവരുടെ ജീവനും സമ്പത്തുമെല്ലാം ത്യജിക്കുന്നതിനാല്‍ അനുഗ്രഹസമ്പൂര്‍ണമായ സ്വര്‍ഗമാണ് അവര്‍ക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളത്. എന്നാല്‍ കാഫിറുകള്‍ ജീവിതലക്ഷ്യം ഇല്ലാത്തവരും മരണഭയമുള്ളവരും ജീവിതമെന്നാല്‍ ഐഹികലോകം മാത്രമാണെന്ന ധാരണയുള്ളവരുമായതിനാല്‍ അവര്‍ ക്ലേശങ്ങള്‍ സഹിച്ച് യുദ്ധത്തിന് ഒരുമ്പെട്ട്വരുമ്പോള്‍ അവരെ പ്രതിരോധിക്കാന്‍ വിശ്വാസികള്‍ അലസത പ്രകടിപ്പിക്കരുതെന്നാണ് സൂക്തം കല്‍പിക്കുന്നത്. 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം വിശ്വാസികളുടെ ഒരു സംഘമോ നേതാവോ ഇല്ലാത്തതിനാല്‍ യുദ്ധമോ വധമോ ഇല്ല. 3: 139; 9: 73; 4: 91 10: 60-61 വിശദീകരണം നോക്കുക.