وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنْفُسَهُمْ ۚ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ خَوَّانًا أَثِيمًا
തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവരെത്തൊട്ട് നീ വാദിക്കുകയുമരുത്, നിശ്ചയം കൊടുംവഞ്ചകനായ കുറ്റവാളിയായ ഒരുവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
2: 9 ല്‍ വിശദീകരിച്ച പ്രകാരം, തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവര് കപടവിശ്വാസികളാണ്. അവര്‍ അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരും ഉറപ്പ് നല്കുന്ന സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാണെന്ന് ഉറപ്പ് വരുത്താത്തവരും അദ്ദിക്റിനെ പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായി പരിചയപ്പെടുത്താത്തവരുമാണ്. അത്തരം കൊടും വഞ്ചകരും കുറ്റവാളികളുമായവരെ അനുസരിക്കലോ അവര്‍ക്കുവേണ്ടി വാദിക്കലോ പ്രവാചകനും വിശ്വാസിക്കും അനുവദനീയമല്ല. ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികള്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമാണ്. നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള അവരെയും അനുയായികളായ മുശ്രിക്കുകളെയും 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ നാഥന് വിശേഷിപ്പിച്ചിട്ടുള്ളത്. 1: 7; 2: 18; 4: 63 വിശദീകരണം നോക്കുക.