هَا أَنْتُمْ هَٰؤُلَاءِ جَادَلْتُمْ عَنْهُمْ فِي الْحَيَاةِ الدُّنْيَا فَمَنْ يُجَادِلُ اللَّهَ عَنْهُمْ يَوْمَ الْقِيَامَةِ أَمْ مَنْ يَكُونُ عَلَيْهِمْ وَكِيلًا
ഹാ! നിങ്ങള്‍ ഇക്കൂട്ടര്‍, ഐഹികലോകത്ത് അവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ തന്നെയാണ്, അപ്പോള്‍ അന്ത്യദിനത്തില്‍ ആരാണ് അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് വാദിക്കാനുണ്ടാവുക? അതല്ലെങ്കില്‍ ആരാണ് അവരുടെ മേല്‍ കൈകാര്യകര്ത്താവാകാനുണ്ടാവുക?
ഭാരം വഹിക്കുന്ന ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ദിനമാണ് അന്ത്യനാള്‍ എന്ന് 6: 164; 17: 15; 35: 18; 39: 7; 53: 38-42 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. എല്ലാ ഓരോരുത്തരും നഗ്നരായി നഗ്നപാദരായി ചേലാകര്‍മ്മരഹിതരായി ഒറ്റക്കൊറ്റക്കായി അല്ലാഹുവിന്റെ മുമ്പില്‍ 15 വയസ്സിന് ശേഷമുള്ള ജീവിതത്തിന്റെ ഓരോ നിമിഷത്തെക്കുറിച്ചും ഉത്തരം പറയേണ്ടതുണ്ട് എന്ന് 6: 94; 18: 48; 19: 95 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ അന്ന് തുറന്ന പുസ്തകമായി പുറത്തെടുത്ത് കൊടുത്തു കൊണ്ട് അവരവരെക്കൊണ്ട് വായിപ്പിച്ചാണ് വിചാരണ നടത്തുക എന്ന് 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-32; 58: 6; 78: 27-29 എന്നീ സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അന്ന് അവരുടെ നാവുകളും തൊലികളും കേള്വികളും കാഴ്ചകളും കൈകാലുകളും മറ്റ് അവയവങ്ങളും ഭൂമി തന്നെയും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതാണ് എന്ന് 24: 24; 36: 65; 41: 19-24; 99: 4 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന വക്കീലൊന്നുമല്ല എന്ന് പറയാന്‍ 6: 66 ല്‍ പ്രവാചകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 39: 41 ല്‍, നിശ്ചയം നാം നിന്റെമേല്‍ ഈ ഗ്രന്ഥമിറക്കിയത് മനുഷ്യര്‍ക്കുവേണ്ടി ലക്ഷ്യത്തോടുകൂടിയാണ്, അപ്പോള്‍ ആരെങ്കിലും അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗത്തിലാവുകയാണെങ്കില്‍ അതിന്റെ ഗുണം അവനുതന്നെയാണ്, ആരെങ്കിലും അതില്‍ നിന്ന് വ്യതിചലിച്ച് വഴികേടിലായാല് അതിന്റെ ദോഷവും ആ ആത്മാവിന് തന്നെയാണ്, നീ അവര്‍ക്കുവേണ്ടി വാദിക്കുന്ന വക്കീലൊന്നുമല്ല എന്നും; 39: 62 ല്‍, അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് എന്നും അവന് തന്നെയാണ് എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്ത്താവെന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ കൈകാര്യകര്‍ത്താവായി സ്വീകരിക്കുക അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസികള്‍ മാത്രമാണ്. നാഥനില്‍ നിന്നുള്ള ഗ്രന്ഥം ലഭിച്ചതിന് ശേഷം അല്ലാഹുവിന്റെ സൃഷ്ടികളെ -മുഹമ്മദ്, ഈസാ, മൂസാ തുടങ്ങിയ പ്രവാചകന്മാരെ തന്നെയാണെങ്കിലും- കൈകാര്യകര്‍ത്താവായി സ്വീകരിക്കുന്നവര്‍ കാഫിറായ പിശാചിനെ കൈകാര്യകര്‍ത്താവായി സ്വീകരിക്കുന്ന യഥാര്‍ത്ഥ കാഫിറുകളാണ്. അവരുടെ ജിന്ന് കൂട്ടുകാരനായ പിശാചാകട്ടെ, ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും 'എനിക്ക് നിങ്ങളില്‍ യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല, നിങ്ങളുടെ വഴികേടിന് നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊള്ളുക' എന്ന് പറയുന്ന രംഗം 14: 22; 43: 36-39; 50: 27-29; 59: 16-17 തുടങ്ങിയ സൂക്തങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയത് ഇത്തരം ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. നിഷ്പക്ഷവാനായ നാഥന് ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥമാണ് അവര്‍ക്കെതിരെ വാദിച്ച് സാക്ഷി നിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നത്. 2: 119; 3: 30; 4: 37-38 വിശദീകരണം നോക്കുക.