يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ الْقَوْلِ ۚ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا
ജനങ്ങളില്‍ നിന്ന് അവര്‍ ഒളിപ്പിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവില്‍നിന്ന് അവര്‍ക്ക് ഒളിപ്പിച്ചുവെക്കാന്‍ സാധ്യവുമല്ല, രാത്രികാലങ്ങളില്‍ അവരുടെ വീടുകളില്‍ അവന്‍ തൃപ്തിപ്പെടാത്ത വാക്കുകളില്‍നിന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരോടൊപ്പമുണ്ട്, അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനായിരിക്കുന്നു.
57: 4 ല്‍, നിങ്ങള്‍ എവിടെയാണെങ്കിലും അവന്‍ നിങ്ങളോടൊപ്പമുണ്ട് എന്നും; 58: 7 ല്‍, മൂന്നാളുകള്‍ കൂടി രഹസ്യസംസാരം നടത്തുന്നില്ല -നാലാമനായി അല്ലാഹു കൂടെയുണ്ടായിട്ടല്ലാതെ, അഞ്ചാളുകള്‍ കൂടി രഹസ്യസംസാരം നടത്തുന്നില്ല -ആറാമനായി അല്ലാഹു കൂടെയുണ്ടായിട്ടല്ലാതെ, അതിലേറെയോ കുറവോ ആളുകള്‍ കൂടി എപ്പോള്‍ എവിടെവെച്ച് രഹസ്യസംസാരം നടത്തുമ്പോഴും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ നടത്തുന്നില്ല, പിന്നെ എല്ലാം പതിയിരുന്ന് വീക്ഷിക്കുന്ന അല്ലാഹു അന്ത്യദിനത്തില്‍ അവരോട് വിവരം പറഞ്ഞുകൊടുക്കുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹു വിവരം പറഞ്ഞുകൊടുക്കും എന്ന് പറഞ്ഞാല്‍ 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ വഹിക്കുന്ന കര്‍മ്മരേഖ പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് നല്‍കി ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ച് വിചാരണ നടത്തും എന്നാണ്. എല്ലാം വലയം ചെയ്തവനാണെന്ന് പറഞ്ഞാല്‍, ഓരോ വ്യക്തിയെക്കുറിച്ചുമുള്ള കാര്യങ്ങള്‍ മാത്രമല്ല, ആകാശഭൂമികള്‍ക്കിടയിലുള്ള എല്ലാ കാര്യങ്ങളും നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍ ത്രികാലജ്ഞാനിയായ അല്ലാഹു ഉറക്കവും മയക്കവും പിടിപെടാത്തവനും എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ് എന്ന് വിശ്വസിക്കാത്ത കപടവിശ്വാസികള്‍ പരലോകത്തെയും അല്ലാഹുവിനെയും മറന്നുകൊണ്ട് അദ്ദിക്റിന്‍റെ കല്‍പനകള്‍ക്കും വിരോധങ്ങള്‍ക്കും നേരെ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുക.
6: 38 ല്‍ വിവരിച്ച 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെയും ആത്മാവും ജീവനുമടങ്ങിയ റൂഹ് പ്രപഞ്ചനാഥന്‍റേത് തന്നെയാണ്. ഇതര ജീവികളില്‍ നിന്നും മനുഷ്യനുള്ള പ്രത്യേകത മനുഷ്യന് വിശേഷബുദ്ധി നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ്. 2: 121, 255; 4: 88; 10: 60-61 വിശദീകരണം നോക്കുക.