( അന്നിസാഅ് ) 4 : 111

وَمَنْ يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا

ആരെങ്കിലും ഒരു കുറ്റം സമ്പാദിക്കുകയാണെങ്കില്‍, അപ്പോള്‍ നിശ്ചയം അവന്‍ അത് സമ്പാദിക്കുന്നത് അവന്‍റെ മേല്‍ തന്നെയാണ്, അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞാനിയായിരിക്കുന്നു.

പ്രകാശമായ അദ്ദിക്റിനെ ടിക്കറ്റും തെളിവുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ സമ്പാദിക്കുന്നത് സ്വര്‍ഗ്ഗവും, അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന കാഫിറുകള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠവുമാണെന്നാണ് പഠിപ്പിക്കുന്നത്. നിഷ്പക്ഷവാനായ അല്ലാഹു സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികളടങ്ങിയ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാവരെയും പഠിപ്പിച്ചിട്ടുണ്ട്. 2: 286; 4: 100; 6: 104 വിശദീകരണം നോക്കുക.