وَمَنْ يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَحِيمًا
ആരെങ്കിലും ഒരു തിന്മ പ്രവര്‍ത്തിക്കുകയും അല്ലെങ്കില്‍ സ്വന്തത്തോട് തന്നെ അതിക്രമം കാണിക്കുകയും പിന്നെ അല്ലാഹുവിനോട് പൊറുക്കലിനെ തേടു കയുമാണെങ്കില്‍ അല്ലാഹുവിനെ ഏറെപ്പൊറുക്കുന്ന കാരുണ്യവാനായി ക ണ്ടെത്തുന്നതാണ്.
അല്ലാഹുവിനെ പരിചയപ്പെടുന്നതിനും തെറ്റും ശരിയും വേര്‍തിരിച്ചറിയുന്നതിനുമുള്ള ഉരക്കല്ലായ അദ്ദിക്ര്‍ ലഭിക്കാത്തത് കാരണം ജാഹിലിയ്യാകാലത്ത് സംഭവിച്ചു പോയ തെറ്റുകുറ്റങ്ങളെല്ലാം അദ്ദിക്ര്‍ വായിച്ച് ആത്മാവുകൊണ്ട് അല്ലാഹുവിനോട് ഏറ്റുപറയുകയും മറ്റുള്ളവരില്‍ നിന്ന് അത്തരം തെറ്റുകുറ്റങ്ങള്‍ വരാതിരിക്കാനുള്ള ലക്ഷ്യത്തോടുകൂടി ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് ശിഷ്ടമുള്ള ജീവിതം നയിക്കുകയും വഴി അവന്‍ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ പ്രവര്‍ത്തനങ്ങള്‍ 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ കൊണ്ട് തന്‍റെ സ്ഥാനം സ്വര്‍ഗത്തിലാണെന്ന് ഉറപ്പുവരുത്താത്ത എല്ലാ ഫുജ്ജാറുകളും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാണെന്നും അവര്‍ വിധിദിവസം നരകക്കുണ്ഠത്തിന്‍റെ വക്കില്‍ വെച്ച് 'നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു' എന്ന് പറയുമെന്നും 32: 12 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത, അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്ന ക പടവിശ്വാസികളും അദ്ദിക്റിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളും ആത്മാവിനോട് അക്രമം കാണിച്ചവരാണെന്നും ഇത്തരം അക്രമികളും ഭ്രാന്തന്മാരുമായവരെ നാഥന്‍ വിജയം വരിപ്പിക്കുകയില്ല എന്നും 6: 21; 10: 17 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 165-167, 186; 4: 17-18, 48; 5: 48; 25: 68-70 വിശദീകരണം നോക്കുക.