لَا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَنْ يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
അവരുടെ രഹസ്യ സംസാരങ്ങളില്‍ അധികവും നന്മയേതുമില്ലാത്തതാകുന്നു- ദാനധര്‍മ്മങ്ങള്‍ക്കും അല്ലെങ്കില്‍ നന്മ കല്‍പ്പിക്കുന്നതിനുള്ള പ്രേരണ നല്‍കുന്നതിനും അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതിനും വേണ്ടിയുള്ളതൊഴികെ, അല്ലാഹുവിന്‍റെ തൃപ്തി മോഹിച്ചുകൊണ്ട് അങ്ങനെ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അപ്പോള്‍ നാം അവന് മഹത്തായ പ്രതിഫലം നല്‍കുകതന്നെ ചെയ്യുന്നതാണ്.
5: 2 ല്‍ വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുവീന്‍, കുറ്റകൃത്യങ്ങളിലും ശത്രുതയിലും നിങ്ങള്‍ സഹകരിക്കാതിരിക്കുകയും സഹായിക്കാതിരിക്കുകയും ചെയ്യുവീന്‍ എന്ന് പറഞ്ഞിട്ടുണ്ട്. 8: 48 ല്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ ചിന്താശക്തി ഉപയോഗപ്പെടുത്തുന്നവരാവുകയുള്ളൂ. 2: 152 ല്‍ വിവരിച്ച പ്രകാരം എപ്പോഴും ദൈവസ്മരണയില്‍ നിലകൊള്ളുന്നവരായതിനാല്‍ മനസാ വാചാ കര്‍മണാ അവര്‍ പരദ്രോഹം ചെയ്യുകയില്ല. 3: 91, 187; 4: 86; 7: 205-206; 58: 8-10 വിശദീകരണം നോക്കുക.