( അന്നിസാഅ് ) 4 : 116

إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ ۚ وَمَنْ يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا

നിശ്ചയം അല്ലാഹു അവനെക്കൊണ്ട് പങ്കുചേര്‍ക്കപ്പെടുന്നത് ഒരിക്കലും പൊറുക്കുകയില്ല തന്നെ, അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുത്തേക്കാം, ആരെങ്കിലും അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ത്താല്‍ അപ്പോള്‍ നിശ്ചയം അവന്‍ വിദൂരമായ വഴികേടില്‍ വഴിപിഴച്ചു കഴിഞ്ഞു.

6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ മുറുകെപ്പിപിടിച്ച് ജീവിക്കുന്നത് ആരാണോ, അപ്പോള്‍ അവന്‍ നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തിലായിക്കഴിഞ്ഞു എന്ന് 3: 101-102; 4: 174-175 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രവും യുക്തിനിര്‍ഭര ഗ്രന്ഥവുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്തി അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെടാത്ത ഫുജ്ജാറുകളില്‍ നിന്നുള്ളവരെല്ലാം അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളും കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് 6: 55; 7: 40; 32: 12, 22; 34: 32; 36: 59 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര്‍. അവര്‍ കാഫിറായ പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് 36: 59-62 ലും പറഞ്ഞിട്ടുണ്ട്. ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായ അവരാണ് നരകക്കുണ്ഠത്തിലേക്കുള്ളവരെന്ന് 7: 179; 15: 44; 25: 33-34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കാനു ള്ള അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്ന അവര്‍ മാലിന്യമാണെന്ന് 9: 28, 95, 125 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 1: 7; 2: 137; 4: 48 വിശദീകരണം നോക്കുക.