وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ ۚ فَإِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِنْ بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ ۚ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ ۚ مِنْ بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ وَإِنْ كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِنْهُمَا السُّدُسُ ۚ فَإِنْ كَانُوا أَكْثَرَ مِنْ ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ ۚ مِنْ بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ وَصِيَّةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَلِيمٌ
നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചുപോകുന്ന ധനത്തില്‍ പകുതിയുമുണ്ട്-അവര്‍ക്ക് മക്കളില്ലെങ്കില്‍; ഇനി അവര്‍ക്ക് മക്കളുണ്ടെങ്കിലോ, അപ്പോള്‍ നിങ്ങളുടെ വിഹിതം അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്നാകുന്നു-അവര്‍ ചെയ്ത വസ്വിയ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും അല്ലെങ്കില്‍ കടങ്ങള്‍ വീട്ടുകയും ചെയ്തതിനുശേഷം, നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തില്‍ ഭാര്യമാര്‍ക്ക് നാലിലൊന്നുണ്ട്-നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍, ഇനി നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ അപ്പോള്‍ അവര്‍ക്ക് നിങ്ങള്‍ വിട്ടേച്ചുപോകുന്നതിന്‍റെ എട്ടിലൊന്നാണ് ലഭിക്കുക-നിങ്ങളുടെ വസ്വിയ്യത്ത് പൂര്‍ത്തീകരിക്കുകയും അല്ലെങ്കില്‍ കടങ്ങള്‍ വീട്ടുകയും ചെയ്തതിനുശേഷം; കലാലഃയായ ഒരു പുരുഷന്‍ അല്ലെങ്കില്‍ ഒരു സ്ത്രീ അനന്തരമെടുക്കപ്പെടുകയാണെങ്കില്‍-അവന് ഒരു സഹോദരനോ സഹോദരിയോ ഉണ്ട്താനും, അപ്പോള്‍ അവര്‍ രണ്ടുപേരില്‍ എല്ലാ ഓരോരുത്തര്‍ക്കും ആറിലൊന്ന് ലഭിക്കുന്നതാണ്; ഇനി അവര്‍ അതില്‍ കൂടുതലുണ്ടെങ്കില്‍ അപ്പോള്‍ മൂന്നിലൊന്ന് സ്വത്തില്‍ അവര്‍ പങ്കുകാരായിരിക്കും, ഉപദ്രവകരമല്ലാത്ത-വസ്വിയ്യത്ത് അല്ലെങ്കില്‍ കടം വീട്ടിയതിനുശേഷം; അല്ലാഹുവില്‍ നിന്നുള്ള ഉപദേശമാണിത്, അല്ലാഹു സര്‍വ്വജ്ഞാനിയായ സഹനശീലനാകുന്നു.
ഭാര്യമാര്‍ക്ക് അവരുടെ ആദ്യവിവാഹത്തിലുള്ള കുട്ടികളുണ്ടെങ്കിലും ഭര്‍ത്താവിന് നാലിലൊന്ന് അവകാശമേ ലഭിക്കുകയുള്ളൂ. ഇനി ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ ഭാര്യമാരു ണ്ടെങ്കില്‍ മക്കളുള്ള അവസ്ഥയില്‍ എട്ടിലൊന്നും, മക്കളില്ലാത്ത അവസ്ഥയില്‍ നാലിലൊ ന്നും വിഹിതം അവര്‍ക്കിടയില്‍ തുല്യമായി ഭാഗിച്ചെടുക്കേണ്ടതാകുന്നു. മാതാപിതാക്കളോ മക്കളോ അനന്തരാവകാശികളായി ഇല്ലാതെ മരിച്ചുപോകുന്നവര്‍ക്കാണ് 'കലാലഃ' എന്ന് പറയുന്നത്. 4: 176 ല്‍ പറയുന്ന കലാലഃയും ഈ സൂക്തത്തില്‍ പറഞ്ഞ കലാലഃയും ത മ്മില്‍ വ്യത്യാസമുണ്ട്. ഈ സൂക്തത്തില്‍ പറഞ്ഞ കലാലഃയുടെ അവകാശികളായ സ ഹോദരനും സഹോദരിക്കും തുല്യമായ വിഹിതമാണുള്ളത് എന്നതിനാല്‍ പിതാവ് വ്യത്യസ്തമായ മാതാവൊത്ത സഹോദരനോ സഹോദരിയോ ആണ് ഇവര്‍. എന്നാല്‍ 4: 176 ലെ കലാലഃയുടെ അവകാശികള്‍ പിതാവൊത്തവരായതുകൊണ്ട് സഹോദരിക്കുള്ളതി ന്‍റെ ഇരട്ടിയാണ് സഹോദരനുള്ളത് (മുന്‍ സൂക്തത്തില്‍ പെണ്‍മക്കള്‍ക്കുള്ളതിന്‍റെ ഇര ട്ടിയാണ് ആണ്‍ മക്കള്‍ക്ക് എന്ന് പറഞ്ഞതുപോലെത്തന്നെ).
'ഉപദ്രവകരമല്ലാത്ത വസ്വിയ്യത്തും കടവും' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഏതാ യാലും എനിക്ക് അനന്തരാവകാശികളൊന്നുമില്ലല്ലോ എന്ന് കരുതി, അല്ലെങ്കില്‍മാതാ വൊത്ത അകന്ന ബന്ധുക്കള്‍ക്ക് അവകാശം പോകുമല്ലോ എന്ന് കരുതി അവിഹിതമാ യി ധൂര്‍ത്തടിച്ച് ജീവിച്ച് കടങ്ങള്‍ വരുത്തുകയോ അന്യായമായ വസ്വിയ്യത്തുകള്‍ ചെയ്യുക യോ അരുത് എന്നാണ്. 2: 182 പരിഗണിച്ചുകൊണ്ട് അന്യായമായി ചെയ്ത വസ്വിയ്യത്ത് തിരുത്താവുന്നതാണ്. എന്നാല്‍ കടം ഏത് നിലക്കുള്ളതാണെങ്കിലും വീട്ടുകതന്നെ വേണം. അഥവാ അല്ലാഹു നല്‍കിയതാണ് എല്ലാ അനുഗ്രഹങ്ങളെന്നും അവ അല്ലാഹുവിന്‍റെ തൃപ്തിയില്‍ വിനിയോഗിച്ച് ഇവിടെ സ്വര്‍ഗം പണിയലാണ് ജീവിത ലക്ഷ്യമെന്നും ബോധമുണ്ടായിരിക്കണമെന്ന് സാരം. 2: 286; 3: 136, 182; 32: 18-20 വിശദീകരണം നോക്കുക.